തുടര്‍ച്ചയായ മൂന്നാംദിവസവും സ്വര്‍ണ വിലയില്‍ മാറ്റമില്ല
കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 35,680 രൂപയാണ് വില. ഒരു ഗ്രാമിന് 4,460 രൂപയും. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണ വില. അതേസമയം രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന രേഖപ്പെടുത്തി. സ്പോട് ഗോള്‍ഡ് ട്രോയ് ഔണ്‍സിന് 1,834.04 ഡോളറാണ് വില.
മെയ് അഞ്ച് മുതല്‍ സ്വര്‍ണ വില കുത്തനെ ഉയരുകയായിരുന്നു. മൂന്ന് ദിവസംകൊണ്ട് പവന് 560 രൂപയാണ് വര്‍ധിച്ചത്. മെയ് ഒന്ന്, രണ്ട് തീയതികളില്‍ 35,040 രൂപയായിരുന്നു സ്വര്‍ണ വില. ഇതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. നിലവിലെ സ്വര്‍ണ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 640 രൂപയുടെ വ്യത്യാസമാണ് ഉള്ളത്.