മില്‍മ എല്‍ഐസിയുമായി ചേര്‍ന്ന് ക്ഷീര
കര്‍ഷകര്‍ക്ക് ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കി
കോഴിക്കോട്: മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ ക്ഷീര കര്‍ഷകര്‍ക്കായി ഗ്രൂപ്പ് ഇന്‍ഷ്വന്‍സ് പദ്ധതി നടപ്പാക്കി. സാമൂഹ്യ സുരക്ഷ ലക്ഷ്യം വച്ചുകൊണ്ടുള്ള ഈ പദ്ധതി ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് നടപ്പാക്കുന്നത്. മില്‍മ കോഴിക്കോട് ഡെയറി ഹാളില്‍ നടന്ന ചടങ്ങില്‍ പദ്ധതിയുടെ പ്രപ്പോസല്‍ എല്‍ഐസി സീനിയര്‍ ഡിവിഷണല്‍ മാനെജര്‍ പി.വി. ശശീന്ദ്രന്‍ മില്‍മ ചെയര്‍മാന്‍ കെ.എസ്. മണിക്ക് കൈമാറി.
പദ്ധതിയില്‍ അംഗങ്ങളാകുന്നവര്‍ സ്വാഭാവികമായി മരണപ്പെട്ടാലോ, അപകടത്തില്‍ മരണപ്പെട്ടാലോ ആശ്രിതര്‍ക്ക് ഒറ്റത്തവണ സഹായം ലഭിക്കുന്നതാണ് പദ്ധതി.
മലബാര്‍ മേഖലയിലെ ഇരുപത്തി ഏഴായിരത്തോളം ക്ഷീര കര്‍ഷകര്‍ നിലവില്‍ പദ്ധതിയിലെ അംഗങ്ങളായി. ആനന്ദ് മാതൃകയില്‍ സംഘങ്ങളില്‍ പാല്‍ നല്‍കുന്ന 18 മുതല്‍ 59 വയസുവരെയുള്ള ക്ഷീര കര്‍ഷകരെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്