ആര്‍ടിപിസിആര്‍ നിരക്ക് കുറച്ചത് റദ്ദാക്കി; പുനപ്പരിശോധിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം
തിരുവനന്തപുരം: ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് 500 രൂപയായി കുറച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദാക്കി. നടപടി പുനപരിശോധിക്കാന്‍ സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചു. ലാബ് ഉടമകളുമായി ചര്‍ച്ച ചെയ്ത് പുതിയ നിരക്ക് തീരുമാനിക്കണം. സര്‍ക്കാര്‍ ഉത്തരവ് പാലിക്കാത്തവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാനുള്ള നിര്‍ദേശവും കോടതി റദ്ദാക്കിയിട്ടുണ്ട്. കൊവിഡ് പരിശോധനയ്ക്ക് സ്വകാര്യ ലാബുകള്‍ അമിത നിരക്ക് ഈടാക്കുന്നുവെന്ന പരാതികളെ തുടര്‍ന്നാണ് സര്‍ക്കാര്‍ ആര്‍ടിപിസിആര്‍ നിരക്ക് 500 ആയി നിജപ്പെടുത്തിയത്. എന്നാല്‍ നിരക്ക് കുറവാണന്നും നഷ്ടമാണന്നും ചൂണ്ടിക്കാട്ടിയാണ് ലാബുകള്‍ കോടതിയെ സമീപിച്ചത്.