എന്‍.ഐ.എഫ്.എല്‍ ഒഇടി, ഐഇഎല്‍ടി എസ്  കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു
 


കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക  ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ്  ഫോറിന്‍  ലാംഗ്വേജസിന്റെ (NIFL) തിരുവനന്തപുരം, കോഴിക്കോട് സെന്ററുകളില്‍ ഒഇടി, ഐഇഎല്‍ടിഎസ് ( ഓഫ് ലൈന്‍ / ഓണ്‍ലൈന്‍)  കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.  താല്‍പര്യമുളളവര്‍ക്ക്  www.nifl.norkaroots.org  എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച്  2025 മെയ് 16 നകം അപേക്ഷ നല്‍കാവുന്നതാണ്. ഐഇഎല്‍ടിഎസ്, ഒഇടി  (ഓഫ്ലൈന്‍-08 ആഴ്ച) കോഴ്‌സില്‍ നഴ്‌സിംഗ് ബിരുദധാരികളായ ബി.പി.എല്‍/എസ്.സി/എസ്.ടി വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ഫീസ് സൗജന്യമാണ്. മറ്റുളളവര്‍ക്ക്  ജി.എസ്.ടി ഉള്‍പ്പെടെ 4425 രൂപയാണ് ഫീസ് (ലിസണിംഗ്, റീഡിംഗ്, സ്പീക്കിംഗ്, റൈറ്റിംഗ് എന്നീ നാലു മോഡ്യൂളുകള്‍). ഓഫ്ലൈന്‍ കോഴ്‌സില്‍ മൂന്നാഴ്ച നീളുന്ന അഡീഷണല്‍ ഗ്രാമര്‍ ക്ലാസിനും അവസരമുണ്ടാകും (ഫീസ് 2000 രൂപ). ഐഇഎല്‍ടിഎസ് ഓണ്‍ലൈന്‍ എക്‌സാം ബാച്ചിന് 4425 രൂപയും, റഗുലര്‍ ബാച്ചിന് 7080 രൂപയുമാണ് ഫീസ്.  ഒഇടി (ഓണ്‍ലൈന്‍-04 ആഴ്ച ) 5900 രൂപയും, ഏതെങ്കിലും ഒരു മോഡ്യൂളിന്  8260 ഉം,  ഏതെങ്കിലും രണ്ട് മോഡ്യൂളുകള്‍ക്ക് 7080 രൂപയുമാണ് ഫീസ് (ജി.എസ്.ടി ഉള്‍പ്പെടെ). 


മുന്‍ പരീക്ഷാ പരിചയമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് ഒഇടി ഓണ്‍ലൈന്‍ ബാച്ചില്‍ പ്രവേശനം ലഭിക്കുക. ഓണ്‍ലൈന്‍ കോഴ്‌സുകള്‍ക്ക് ഫീസിളവ് ബാധകമല്ല. ഫീസ് സംബന്ധിക്കുന്ന വിവരങ്ങള്‍ക്ക് +91-7907323505 (തിരുവനന്തപുരം), +91-8714259444 (കോഴിക്കോട്)  എന്നീ മൊബൈല്‍ നമ്പരുകളിലോ നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്)  ബന്ധപ്പെടാവുന്നതാണ്. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന ആരോഗ്യമേഖലയിലെ പ്രൊഫഷണലുകള്‍ക്ക് നോര്‍ക്കറൂട്ട്‌സ് വഴി വിദേശത്ത് ജോലി കണ്ടെത്തുന്നതിനും അവസരമുണ്ടാകും.  

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media