പ്രാദേശിക റേഡിയോ നിലയങ്ങള്‍
ലയിപ്പിക്കാനുള്ള തീരുമാനവുമായി
പ്രസാര്‍ ഭാരതി
ദില്ലി; പ്രാദേശിക റേഡിയോ നിലയങ്ങള്‍ക്ക് താഴിടാനുള്ള തീരുമാനത്തില്‍ ഉറച്ച് പ്രസാര്‍ ഭാരതി.
പ്രാദേശിക കേന്ദ്രങ്ങള്‍ ലയിപ്പിക്കും.കേരളത്തിലെ പ്രാദേശിക നിലയങ്ങള്‍ അടക്കം ലയിപ്പിക്കും. സംസ്ഥാന തലസ്ഥാനങ്ങളിലെ നിലയങ്ങള്‍ മാത്രമാവും പൂര്‍ണ രൂപത്തില്‍ പ്രവര്‍ത്തിക്കുക. നിലവിലെ ഏഴ് നിലയങ്ങള്‍ കേരളത്തില്‍ ഏകീകരിച്ച് മൂന്നാക്കും. ആകാശവാണി കേരളം, മലയാളം, റെയിന്‍ബോ എന്നിങ്ങനെ മൂന്നാക്കി ചുരുക്കാനാണ് പ്രസാര്‍ ഭാരതിയുടെ തീരുമാനം.