കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചു
കാര്‍ഷിക നിയമങ്ങള്‍ പാർലമെന്‍റ് പിന്‍വലിച്ചു. പാർലമെന്‍റിന്‍റെ ഇരു സഭകളിലും ചര്‍ച്ച കൂടാതെയാണ് ബില്‍ പാസാക്കിയത്.
പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിന്‍റെ ആദ്യ ദിവസം തന്നെ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട ബില്‍ സഭയില്‍ അവതരിപ്പിച്ചിരുന്നു. ബില്ലില്‍ ചര്‍ച്ച വേണമെന്ന ആവശ്യവുമായി പ്രതിപക്ഷം ബഹളം നടത്തുന്നതിനിടെയാണ് ഇരു സഭകളിലും ശബ്ദ വോട്ടോടെ ബില്‍ പാസാക്കിയത്.