പത്തനാപുരത്തേക്ക് കൊണ്ടുവന്ന ഹാഷിഷ് ഓയിലുമായി രണ്ടുപേർ അറസ്റ്റിൽ.
ആന്ധ്രയിൽ നിന്നും പത്തനാപുരത്തേക്ക് കൊണ്ടുവന്ന ഹാഷിഷ് ഓയിലുമായി രണ്ടുപേർ അറസ്റ്റിൽ. ഒരു കിലോ ഹാഷിഷ് ഓയിൽ ആണ് പോലീസ് പിടികൂടിയത്. വിശാഖപ്പട്ടണം സ്വദേശികളായ ശ്രവണ്‍കുമാര്‍, ഡി. റാമു എന്നിവരിൽ നിന്നുമാണ് ഹാഷിഷ് ഓയിൽ പിടികൂടിയത്. ഇവർ ബാഗിലായിരുന്നു ഹാഷിഷ് ഒളിപ്പിച്ചിരുന്നത്.
ആന്ധ്രാപ്രദേശില്‍ നിന്നും ട്രെയിന്‍ മാര്‍ഗം കായംകുളത്തെത്തിയ സംഘം അവിടെ നിന്നും ഓട്ടോറിക്ഷയിലാണ് പത്തനാപുരത്ത് എത്തിയത്. രഹസ്യ
വിവരത്തെ തുടര്‍ന്ന് ലഹരിവിരുദ്ധ സ്ക്വാഡും, പത്തനാപുരം പോലീസും ചേര്‍ന്ന് കൊല്ലം ജില്ലാ അതിര്‍ത്തിയായ കല്ലുംകടവില്‍ നടത്തിയ വാഹന
പരിശോധനയിലാണ് ഹാഷിഷ് ഓയിലുമായി ഇവരെ പിടികൂടിയത്.