കോഴിക്കോട്: ഡോ.വര്‍ഗീസ് കുര്യന്റെ സ്മരണാര്‍ത്ഥം മലബാറിലെ ഏറ്റവും മികച്ച പാലുത്പാദക സഹകരണ സംഘത്തിന് കാലിക്കറ്റ് സിറ്റി സര്‍വ്വീസ് സഹകരണ ബാങ്ക് ഏര്‍പ്പെടുത്തിയിട്ടുുള്ള ഒരു ലക്ഷം രൂപയുടെ കാഷ് അവാര്‍ഡിന് പാലക്കാട് ജില്ലയിലെ ചപ്പക്കാട് ക്ഷീരോല്‍പാദക സഹകരണ സംഘം അര്‍ഹരായി.
ഡോ.വര്‍ഗീസ് കുര്യന്റെ പന്ത്രണ്ടാമത് ചരമവാര്‍ഷികത്തോടനുബന്ധിച്ച് സെപ്തംബര്‍ 9ന് വൈകിട്ട് 3.00 മണിക്ക് ചാലപ്പുറത്തെ സിറ്റി ബാങ്ക് ഹെഡ് ഓഫീസിലെ സാജന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ നിയമസഭാ സ്പീക്കര്‍ അഡ്വ.എ.എന്‍.ഷംസീര്‍ അവാര്‍ഡ് ദാനം നിര്‍വ്വഹിക്കും. ബാങ്ക് ഭരണസമിതി അംഗങ്ങളും ക്ഷീര വകുപ്പിലേയും സഹകരണ വകുപ്പിലേയും ഉദ്യോഗസ്ഥരും പങ്കെടുക്കും.