നിരോധനം തുടരുന്നു;പാര്‍ലമെന്റില്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധിക്കരുത്
 


ദില്ലി : പാര്‍ലമെന്റില്‍ അറുപതിലേറെ വാക്കുകളും പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധവും വിലക്കിയതിന് പിന്നാലെ മറ്റൊരു വിലക്ക് കൂടി. പാര്‍ലമെന്റില്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധിക്കുന്നതിനാണ് പുതിയ വിലക്ക്. തുടര്‍ച്ചെയായുള്ള പ്രതിപക്ഷ പ്രതിഷേധം നേരിടാനാണ് പുതിയ നീക്കം. ലഘുലേഖകള്‍, ചോദ്യാവലികള്‍,വാര്‍ത്ത കുറിപ്പുകള്‍ എന്നിവ വിതരണം ചെയ്യാന്‍ പാടില്ല. അച്ചടിച്ചവ വിതരണം ചെയ്യണമെങ്കില്‍ മുന്‍കൂര്‍ അനുമതി തേടണമെന്നും നിര്‍ദ്ദേശമുണ്ട്. ഇതടങ്ങിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അംഗങ്ങള്‍ക്ക് കൈമാറി. വിലക്ക് നേരത്തെയും ഉണ്ടായിരുന്നതാണെന്നും പാലിക്കണമെന്നുമാണ് നിര്‍ദേശം. 

പാര്‍ലമെന്റില്‍ അഴിമതിയടക്കം അറുപതിലേറെ വാക്കുകള്‍ ഉപയോഗിക്കുന്നത് വിലക്കിയ നടപടിക്ക് പിന്നാലെ പാര്‍ലമെന്റ് വളപ്പില്‍  പ്രതിഷേധമോ ധര്‍ണ്ണയോ സത്യഗ്രഹമോ പാടില്ലെന്നും കഴിഞ്ഞ ദിവയം നിര്‍ദ്ദേശം നല്‍കിയിരുന്നു.  രാജ്യസഭാ  സെക്രട്ടറി ജനറല്‍ പിസി മോദിയുടേതാണ് ഒറ്റ വരിയിലുള്ള ഉത്തരവ്. പാര്‍ലമെന്റ് മന്ദിര വളപ്പില്‍ പ്രകടനം, ധര്‍ണ്ണ, സമരം, ഉപവാസം, എന്നിവ പാടില്ല. മതപരമായ ചടങ്ങളുകളും അനുവദിക്കില്ല. അംഗങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നുവെന്നാണ് ഉത്തരവിലുള്ളത്. ഉത്തരവ്  ലംഘിച്ചാല്‍ എന്താകും നടപടിയെന്ന് വ്യക്തമല്ല. 

പാര്‍ലമെന്റ് വളപ്പിലെ പ്രതിഷേധ നിരോധനം: കോണ്‍ഗ്രസ്-ബിജെപി വാക്‌പോര്

അഴിമതി, അഴിമതിക്കാരന്‍, സ്വേച്ഛാധിപതി, നാട്യക്കാരന്‍, മന്ദബുദ്ധി, കൊവിഡ് പരത്തുന്നവന്‍, ഖലിസ്ഥാനി, വിനാശ പുരുഷന്‍ തുടങ്ങി അറുപതിലേറെ വാക്കുകളെ പാര്‍ലമെന്റിന് ഉള്ളില്‍ ഉപയോഗിക്കുന്നതില്‍ നിന്നും കഴിഞ്ഞ ദിവസം വിലക്കിയിരുന്നു. ലോക് സഭയിലും, രാജ്യസഭയിലും ഈ വാക്കുകള്‍ ഉപയോഗിക്കരുതെന്നാണ് നിര്‍ദ്ദേശം. അണ്‍പാര്‍ലമെന്ററി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വാക്കുകള്‍ ഉപയോഗിച്ചാല്‍ രേഖകളില്‍ നിന്ന് നീക്കം ചെയ്യും. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media