കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഉടന്‍.
ദില്ലി:കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഉടന്‍. നാല് -ആറ് ആഴ്ചക്കുള്ളില്‍ അംഗീകാരം ലഭിക്കുമെന്ന് ലോകാരോഗ്യസംഘടന ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥന്‍ അറിയിച്ചു.
മൂന്നാംഘട്ട പരീക്ഷണ ഡേറ്റ പ്രതീക്ഷ നല്‍കുന്നതാണെന്നും സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു. കൊവാക്സിന്‍ ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്നതായാണ് വിലയിരുത്തല്‍.അടുത്തിടെയാണ് കൊവാക്സിന്റെ മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ ഡേറ്റ ഭാരത് ബയോട്ടെക്ക് പുറത്തുവിട്ടത്. കൊവാക്സിന്‍ 77.8 ശതമാനം ഫലപ്രദമാണെന്നാണ് കണ്ടെത്തല്‍. ബ്രസീല്‍, മെക്സിക്കോ, ഇറാന്‍, ഫിലിപ്പീന്‍സ് അടക്കം 16 രാജ്യങ്ങളിലാണ് നിലവില്‍ കൊവാക്സിന്‍ ഉപയോഗിക്കുന്നത്.