ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം.
ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം .സെൻസെക്‌സ് 120 പോയന്റ് ഉയർന്ന് 49,330ലും നിഫ്റ്റി 60 പോയന്റ് നേട്ടത്തിൽ 14,755ലുമാണ് വ്യാപാരം ആരംഭിച്ചത്. ആർബിഐയുടെ വായ്പനയ പ്രഖ്യാപനം വരാനിരിക്കെ ഓഹരി സൂചികകളിൽ ഈ നേട്ടം. നേട്ടത്തിൽ വ്യപാരം നടത്തുന്ന കമ്പനികൾ ടൈറ്റാൻ, പവർഗ്രിഡ് കോർപ്, ഭാരതി എയർടെൽ, ഇൻഡസിൻഡ് ബാങ്ക്, എസ്ബിഐ, മാരുതി സുസുകി,എൻടിപിസി, ഡോ.റെഡ്ഡീസ് ലാബ്, നെസ് ലെ, ഒഎൻജിസി തുടങ്ങിയ ഓഹരികൾ ആണ് .
നിഫ്റ്റി സെക്ടറൽ സൂചികകളിൽ പ്രതികരണം സമ്മിശ്രമാണ്. അതേസമയം, ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകളിൽ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ഐസിഐസിഐ ബാങ്ക്, ടിസിഎസ്, സൺ ഫാർമ, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.