സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു. എന്നാല്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ശക്തമായ കാറ്റിനും കടല്‍ പ്രക്ഷുബ്ദമാക്കാനും സാധ്യത. കേരള, കര്‍ണാടക,ലക്ഷ്വദീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക്. കൂടാതെ ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യമില്ലെന്ന് കെഎസ്ഇബി അതികൃതര്‍ അറിയിച്ചു. മുല്ലപ്പെരിയാറില്‍ നിന്നുള്ള ജലം ഇടുക്കി ഡാമില്‍ എത്താന്‍ 12 മണിക്കൂര്‍ എടുക്കും
അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ കൂടുതല്‍ സ്പില്‍വേ ഷട്ടറുകള്‍ തുറന്നതോടെ പെരിയാറില്‍ ജലനിരപ്പ് കൂടി. അഞ്ച് വീടുകളില്‍ വെള്ളം കയറി. വെള്ളം കയറിയ ശേഷമാണ് മുന്നറിയിപ്പ് നല്‍കിയതെന്ന് പെരിയാര്‍ തീരവാസികള്‍ ആരോപിച്ചു.
142 അടിയില്‍ ജലമെത്തിയതോയാണ് മുല്ലപ്പെരിയാറില്‍ നിന്ന് അധികം ജലമൊഴുക്കാന്‍ തമിഴ്‌നാട് തീരുമാനിച്ചത്. ഘട്ടം ഘട്ടമായി 9 ഷട്ടറുകള്‍ ഉയര്‍ത്തി. സെക്കന്റില്‍ പുറത്തേക്കൊഴുക്കിയത് 5691.16 ഘനയടി വെള്ളം. ഇതോടെ പെരിയാര്‍ നദിയില്‍ ജലനിരപ്പ് നാലടിയിലേറെ ഉയര്‍ന്നു.