ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ഓഗസ്റ്റ് ഏഴു വരെ വിമാന സര്‍വീസുകള്‍ ഉണ്ടാകില്ല
ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ഓഗസ്റ്റ് ഏഴു വരെ വിമാന സര്‍വീസുകള്‍ ഉണ്ടാകില്ലെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍ അറിയിച്ചു. ഇന്ത്യയ്ക്ക് പുറമെ പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നും യുഎഇയിലേക്ക് ഓഗസ്റ്റ് ഏഴു വരെ സര്‍വീസുകള്‍ ഉണ്ടാകില്ല. എമിറേറ്റ്‌സിന്റെ വെബ്‌സൈറ്റ് വഴിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ജൂലൈ 31 വരെ സര്‍വീസ് നിര്‍ത്തിവെച്ചതായാണ് എമിറേറ്റ്‌സ് നേരത്തെ അറിയിച്ചരുന്നത്. എന്നാൽ കോവിഡ് സാഹചര്യം കണക്കിലെടുത്താണ് വീണ്ടും നീട്ടിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ഓഗസ്റ്റ് രണ്ട് വരെ സര്‍വീസ് ഉണ്ടാവില്ലെന്ന് ഇത്തിഹാദ് എയര്‍വേയ്സും അറിയിച്ചിട്ടുണ്ട്. ഇതോടെ സര്‍വീസുകള്‍ പുനഃരാരംഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന പ്രവാസികളുടെ യാത്ര വീണ്ടും പ്രതിസന്ധിയിലായിരിക്കുന്നു.