'കൊവിഡ് തുണച്ചു', കോടീശ്വരനില്‍നിന്ന്
 ശതകോടീശ്വരന്‍മാരായി ഫാര്‍മ കമ്പനി ഉടമകള്‍


 കൊവിഡ് പകര്‍ച്ചവ്യാധിക്കിടെ ലോകത്ത് എട്ട് പുതിയ ശതകോടീശ്വരന്‍മാര്‍ ജനിച്ചതായി റിപ്പോര്‍ട്ട്. വാക്‌സിന്‍ ഉത്പാദകരായ മോഡേണ, ബയോ ടെക്ക് എന്നീ ഫാര്‍മ കമ്പനികളുടെ സിഇഒമാരാണ് പുതിയ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഒന്നാംസ്ഥാനത്തുള്ളത്. നാല് ബില്യണ്‍ (ഇരുപത്തി ഒമ്പതിനായിരം കോടി രൂപ) ഡോളറിലധികമാണ് ഓരോരത്തുരുടെയും ആസ്തി.


കൊവിഡ് വാക്‌സിനുകളില്‍നിന്നുള്ള അമിതലാഭമാണ് ഇവരുടെ ഈ നേട്ടത്തിന് പിന്നിലെന്നും 'പീപ്പിള്‍സ് വാക്‌സിന്‍ അലയന്‍സ് പറഞ്ഞു. വാക്‌സിനായായി പ്രചാരണം നടത്തുന്ന സംഘടനകളുടെയും പ്രവര്‍ത്തകരുടെയും കൂട്ടായ്മയാണ് പീപ്പിള്‍സ് വാക്‌സിന്‍. കൊവിഡിനെതിരായ വാക്‌സിനുകള്‍ വികസിപ്പിക്കാന്‍ സഹായിച്ച തുര്‍ക്കി വംശജനായ ജര്‍മ്മന്‍ ഗൈനക്കോളജിസ്റ്റും ബയോ ടെക്കിന്റെ സിഇഒയുമാണ് ഉഷര്‍ സഅഹിന്‍. ഫ്രഞ്ച് കോടീശ്വരനും ബിസിനസുകാരനുമായ സ്റ്റീഫന്‍ ബാന്‍സെല്‍ ആണ് അമേരിക്കന്‍ ബയോടെക്‌നോളജി കമ്പനിയായ മോഡേണയുടെ സിഇഒ.

ഇദ്ദേഹത്തിന് കമ്പനിയില്‍ ഒമ്പത് ശതമാനം ഉടമസ്ഥാവകാശമുണ്ട്. മോഡേണയുടെ സ്ഥാപക നിക്ഷേപകരില്‍ രണ്ട് പേരും വാക്‌സിന്‍ നിര്‍മ്മിക്കാനും പാക്കേജ് ചെയ്യാനുമുള്ള കമ്പനി സിഇഒയും ശതകോടീശ്വരന്‍മാരുടെ പട്ടികയിലുണ്ട്. ചൈനീസ് വാക്‌സിന്‍ കമ്പനിയായ കാന്‍സിനോ ബയോളജിക്‌സിന്റെ സഹസ്ഥാപകരാണ് പുതിയ വാക്‌സിന്‍ ശതകോടീശ്വരന്മാരില്‍ ഉള്‍പ്പെടുന്ന ബാക്കി മൂന്ന് പേര്‍. ഈ ശതകോടീശ്വരന്മാരുടെ മൊത്തം ആസ്തി 19.3 ബില്യണ്‍ ഡോളറാണ്. 
കൊവിഡ് കാലത്ത് വാക്‌സിന്‍ വിതരണം ചെയ്ത് പോക്കറ്റ് നിറയ്ക്കാനാണ് ഈ കോടീശ്വരന്‍മാര്‍ ശ്രമിച്ചത്. വാക്‌സിന്‍ വിറ്റ് ഇവരുടെ മൊത്തം സമ്പത്തില്‍ 32.2 ബില്യണ്‍ ഡോളറിന്റെ വര്‍ധനയാണ് ഉണ്ടായത്. ഓഹരി വിപണിയില്‍ നിന്നാണ് ഇവര്‍ മറ്റൊരു നേട്ടം സൃഷ്ടിക്കുന്നത്

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media