കോഴിക്കോട്: സര്‍ക്കാറിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി കോഴിക്കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് വെസ്റ്റ്ഹില്‍ ഗവ.എഞ്ചിനീയറിംഗ് കോളേജില്‍ ഒക്ടോബര്‍ 5-ന് നിയുക്തി 2024 മെഗാ ജോബ്‌ഫെയര്‍ സംഘടിപ്പിക്കുന്നു. ജോബ്‌ഫെയറില്‍ പങ്കെടുക്കുന്നതിനായി തൊഴില്‍ ദാതാക്കളും, ഉദ്യോഗാര്‍ത്ഥികളും താഴെ കാണുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. എംപ്ലോയബിലിറ്റി സെന്റര്‍ : 0495 2370176, 0495 2370178