അബുദാബിയിലേക്ക് പ്രവേശിക്കാൻ ഇനി കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട
അബുദാബി എമിറേറ്റില്‍ പ്രവേശിക്കുന്നതിനുള്ള കോവിഡ് പരിശോധനാ നടപടിക്രമങ്ങള്‍ ഇനി മുതല്‍ വേണ്ടെന്നുള്ള ഉത്തരവ് അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ കമ്മിറ്റി പുറത്തിറക്കി.
സെപ്റ്റംബര്‍ 19, ഞായറാഴ്ച മുതല്‍ ഒരു കോവിഡ് പരിശോധനാ ഫലവും ഹാജരാക്കാതെ തന്നെ രാജ്യത്തിനകത്ത് നിന്ന് എവിടെനിന്നും കോവിഡ് കാലത്തിന് മുന്‍പ് ഉണ്ടായിരുന്ന പ്രകാരം പോലെ അബുദാബിയിലേക്ക് പ്രവേശിക്കാവുന്നതാണ്.അബുദാബിയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.2 ശതമാനം ആയതിനെ തുടര്‍ന്നാണ് അധികൃതര്‍ ഈ തീരുമാനം കൈകൊണ്ടത്.