പ്ലസ് വണ്‍ പരീക്ഷയ്ക്കു പുതിയ ടൈംടേബിള്‍; ഒരു കുട്ടിക്കും ബുദ്ധിമുട്ടാവില്ലെന്ന് മന്ത്രി


പ്ലസ് വണ്‍ പരീക്ഷയ്ക്കു പുതിയ ടൈംടേബിള്‍; ഒരു കുട്ടിക്കും ബുദ്ധിമുട്ടാവില്ലെന്ന് മന്ത്രി


തിരുവനന്തപുരം: സുപ്രീം കോടതിയുടെ അനുമതി ലഭിച്ച സാഹചര്യത്തില്‍ പ്ലസ് വണ്‍ പരീക്ഷയ്ക്കായി പുതിയ ടൈംടേബിള്‍ തയാറാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. കുട്ടികള്‍ക്ക് ഒരു ബുദ്ധിമുട്ടും ഇല്ലാത്ത വിധത്തില്‍ പരീക്ഷ നടത്തുമെന്ന് മന്ത്രി പറഞ്ഞു.

പരീക്ഷയ്ക്കു മുമ്പായി എല്ലാ സ്‌കൂളുകളിലും അണുനശീകരണം നടത്തും. ചോദ്യപ്പേപ്പറുകള്‍ നേരത്തെ തന്നെ സ്‌കൂളുകളില്‍ എത്തിച്ചിട്ടുണ്ട്. കോടതി ഉത്തരവിന്റെ പകര്‍പ്പു ലഭിച്ച ശേഷം പുതിയ ടൈംടേബിള്‍ തയാറാക്കുമെന്ന് മന്ത്രി അറിയിച്ചു. 

കേരളം നേരത്തെ നടത്തിയ പരീക്ഷകളില്‍ സംതൃപ്തി പ്രകടിപ്പിച്ചാണ്, കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്ലസ് വണ്‍ പരീക്ഷകള്‍ ഓഫ്‌ലൈനായി നടത്താന്‍ സുപ്രീം കോടതി അനുമതി നല്‍കിയത്. പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. പരീക്ഷ നടത്തുന്നതിനുള്ള തയ്യാറെടുപ്പുകള്‍ വിശദീകരിച്ച് സര്‍ക്കാര്‍ നല്‍കിയ വിശദീകരണം തൃപ്തികരമെന്ന് ജസ്റ്റിസ് എഎന്‍ ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വിലയിരുത്തി.

പരീക്ഷയെഴുതാന്‍ എത്തുന്ന ഒരു വിദ്യാര്‍ത്ഥിക്ക് പോലും രോഗബാധ ഉണ്ടാകാത്ത തരത്തില്‍ ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലത്തിലൂടെ അറിയിച്ചിരുന്നു.

ഓണ്‍ലൈന്‍ ക്ലാസുകള്‍ ഫലപ്രദമല്ലെന്നും ഉള്‍പ്രദേശങ്ങളിലും കടലോര മേഖലകളിലും ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് പരമിതിയുണ്ടെന്നും പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ആരോപിച്ചു.
 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media