ഇനി വിദേശ രാജ്യങ്ങളില്‍ യാത്ര ചെയ്യാനും ക്രിപ്‌റ്റോ മതി
വിദേശ രാജ്യങ്ങളില്‍ യാത്ര ചെയ്യാനും ചെലവുകള്‍ക്കും ഒക്കെ ഇനി കറന്‍സികള്‍ നല്‍കേണ്ടതില്ലെന്ന് വന്നാലോ. ക്രിപ്‌റ്റോ വാലറ്റുള്ളവരെ ക്ഷണിച്ച് ടൂറിസം രംഗത്ത് പുതിയ ചുവടുവയ്പുമായി എത്തുകയാണ് തായ്‌ലന്‍ഡ്.
പുതിയ ക്രിപ്‌റ്റോ കോടീശ്വരന്‍മാര്‍ക്ക് അവധി ദിനങ്ങള്‍ ആഘോഷിക്കാന്‍ അവസരം ഒരുക്കി തായ്‌ലന്‍ഡ് . കൊവിഡ് ബാധിച്ച ടൂറിസം വ്യവസായ മേഖലയെ ഉണര്‍ത്താന്‍ ക്രിപ്‌റ്റോയും പ്രോത്സാഹിപ്പിക്കുന്നതാണ് ഈ രീതി. തായ്‌ലന്‍ഡ് യാത്രയ്ക്ക് ഡിജിറ്റല്‍ ടോക്കണുകള്‍ സ്വീകരിക്കുന്നതിന് വഴിയൊരുക്കുന്നതിനായി തായ്ലന്‍ഡിലെ ടൂറിസം അതോറിറ്റി. ഇതിനായി സര്‍ക്കാര്‍ പ്രാദേശിക ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ചുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായി ആണ് സൂചന. പകര്‍ച്ച വ്യാധിയിലൂടെ നഷ്ടപ്പെട്ട 8,000 കോടി ഡോളര്‍ വരുമാനം തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം. ഇത് ടൂറിസത്തെ ആശ്രയിക്കുന്ന രാജ്യത്തിന് സഹായകരമാകും.
ക്രിപ്‌റ്റോ കറന്‍സികളിലൂടെ സമ്പന്നരായ ആളുകളുണ്ട്. കോടികളുടെ ക്രിപ്‌റ്റോ നിക്ഷേപം ഉള്ളവര്‍ക്ക് അത് ചെലവഴിക്കാന്‍ കൂടെ അവസരം നല്‍കുകയാണ് തായ്‌ലന്‍ഡ്. ക്രിപ്‌റ്റോ വാലറ്റ് ഉള്ളവര്‍ക്ക് അവരുടെ കറന്‍സികള്‍ കൈമാറ്റം ചെയ്യാതെ തന്നെ ഇടപാടുകള്‍ നടത്താം. നികുതികള്‍ നല്‍കാതെ ക്രിപ്‌റ്റോ ഉപയോഗിക്കാന്‍ കഴിയുന്നതും ക്രിപ്‌റ്റോ നിക്ഷേപകര്‍ക്ക് സഹായകരമാകും.
അതിമനോഹരമായ ബീച്ചുകളും നൈറ്റ് ലൈഫും മനോഹരമായ പ്രകൃതി സൗന്ദര്യവും ഒക്കെ അവധിക്കാലം ആഘോഷിക്കുന്നവരുടെ പ്രിയ ഇടമായി തായ്ലന്‍ഡിനെ മാറ്റുന്നുണ്ട്, 2019 ല്‍ ഏകദേശം 40 ദശലക്ഷം വിദേശ സഞ്ചാരികളാണ് തായ്‌ലന്‍ഡില്‍ എത്തിയത്. ഇതിലൂടെ 6000 കോടി ഡോളറിലധികം വരുമാനമാണ് നേടിയത്. കഴിഞ്ഞ മാസം മുതല്‍ വാക്‌സിനേഷന്‍ എടുത്ത യാത്രക്കാര്‍ക്കായി വീണ്ടും ടൂറിസം മേഖല തുറന്നിരിക്കുകയാണ്. ഒരു വര്‍ഷത്തിലേറെയായി രാജ്യത്തെ അതിര്‍ത്തികള്‍ എല്ലാം അടച്ചുപൂട്ടി ഇട്ടിരിക്കുകയാണ്.
2023-ഓടെ കൊവിഡിന് മുമ്പുള്ള 80 ശതമാനം സഞ്ചാരികളെയും വീണ്ടെടുക്കാന്‍ ആയേക്കും എന്ന പ്രതീക്ഷയിലാണ് തായ്ലന്‍ഡ്. ടൂറിസത്തിന് മുമ്പുള്ള വരുമാനത്തിന്റെ 80 ശതമാനവും വീണ്ടെടുക്കാന്‍ ക്രിപ്‌റ്റോകറന്‍സികള്‍ കൂടി സ്വീകരിക്കുകയാണ് മാര്‍ഗമെന്നാണ് തായ്‌ലന്‍ഡ് വ്യക്തമാക്കുന്നത്.
ലോകമെമ്പാടുമുള്ളവരുടെ ക്രിപ്‌റ്റോ നിക്ഷേപം ഉയരുന്നുണ്ട്. ആഗോള ക്രിപ്റ്റോ വിപണി മൂല്യം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1.68 ശതമാനം ഉയര്‍ന്ന് 2.65 ലക്ഷം കോടി ഡോളറിലെത്തി. നിലവില്‍ 57,216.1 ഡോളറില്‍ വ്യാപാരം നടക്കുന്ന ബിറ്റ്കോയിന്‍ തന്നെയാണ് ക്രിപ്‌റ്റോകളിലെ ഏറ്റവും ജനകീയന്‍. എന്നാല്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ ബിറ്റ്‌കോയിന്‍ മൂല്യം ഇപ്പോള്‍ 0.72 ശതമാനം ഇടിഞ്ഞ് 40.86 ശതമാനത്തിലെത്തി. സ്റ്റേബിള്‍ കോയിന്‍ ഉള്‍പ്പെടെയുള്ള കുഞ്ഞന്‍ ക്രിപ്‌റ്റോകള്‍ കുതിക്കുന്നുമുണ്ട്.