രാജ്യത്ത് പുതിയതായി 42,766 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു;മരണം 1206


ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് കണക്കില്‍ നേരിയ കുറവ്. പുതിയതായി 42,766 പേര്‍ക്ക് കൂടി  രോഗം സ്ഥിരീകരിച്ചു. കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലാണ് കേസുകളില്‍ ബഹുഭൂരിപക്ഷവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളത്തില്‍ 24 മണിക്കൂറിനിടെ 13,563 പേര്‍ക്ക് രോഗം കണ്ടെത്തിയപ്പോള്‍ മഹാരാഷ്ട്രയില്‍ 8992 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ആന്ധ്രപ്രദേശില്‍  3040, തമിഴ്നാട്ടില്‍ 3039 ഒഡീഷയില്‍ 2806 എന്നിങ്ങനെയാണ് മുന്നില്‍ നില്‍ക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ ഒരു ദിവസത്തിനിടെയുള്ള കോവിഡ് നിരക്കുകള്‍. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 45,254 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇതിനിടെ രാജ്യത്ത് കഴിഞ്ഞ 11 ദിവസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന കോവിഡ് മരണങ്ങളും 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 1206 കോവിഡ് മരണങ്ങളാണ് ഒരു ദിവസത്തിനിടെ സ്ഥിരീകരിക്കപ്പെട്ടത്. നിലവില്‍ ഇന്ത്യയില്‍ 4,55,033 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. മൊത്തം കേസുകളുടെ 1.48 ശതമാനമാണ് സജീവ കേസുകള്‍. 4,07,145 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചത്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media