തൃശ്ശൂര്‍: വഖഫ് ഭൂമി തിരിച്ചുപിടിക്കലുമായി ബന്ധപ്പെട്ട് തൃശ്ശൂര്‍ ജില്ലയിലെ ചാവക്കാട് 37 കുടുംബങ്ങള്‍ക്ക് വഖഫ് ബോര്‍ഡ് നോട്ടീസ് നല്‍കി. ചാവക്കാട്, ഗുരുവായൂര്‍, ഒരുമനയൂര്‍ താലൂക്കുകളിലെ പത്തേക്കര്‍ സ്ഥലം തിരിച്ചുപിടിക്കാനാണ് നോട്ടീസ് നല്‍കിയത്. തങ്ങള്‍ 50 കൊല്ലത്തിലേറെയായി ജീവിക്കുന്ന മണ്ണ് വിട്ടുകൊടുക്കില്ലെന്ന് നോട്ടീസ് കിട്ടിയ കുടുംബങ്ങള്‍ വ്യക്തമാക്കി. ഈ കുടുംബങ്ങള്‍ക്ക് സംരക്ഷണം നല്‍കുമെന്ന് ബിജെപിയും വ്യക്തമാക്കി.