'കോണ്‍വെന്റില്‍ നിന്നും ഇറക്കിവിടാല്‍ പറയില്ല';
ലൂസി കളപ്പുര കേസില്‍ ഹൈക്കോടതി
കൊച്ചി: മഠത്തില്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് സി ലൂസി കളപ്പര സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കി ഹൈക്കോടതി. ഇപ്പോള്‍ താമസിക്കുന്ന കാരയ്ക്കാ മഠം കോണ്‍വെന്റിലല്ലാതെ മറ്റെവിടെയെങ്കിലും താമസിച്ചാല്‍ സുരക്ഷ നല്‍കണമെന്നാണ് കോടതിയുടെ ഉത്തരവ്. കോണ്‍വെന്റില്‍ നിന്നും സി ലൂസി ഇറങ്ങി പോകണമെന്ന് ഹൈക്കോടതിക്ക് ഉത്തരവിടാന്‍ സാധിക്കില്ല. കോണ്‍വെന്റിലെ താമസവുമായി ബന്ധപ്പെട്ട ഹര്‍ജി എത്രയും വേഗം തീര്‍പ്പാക്കണമെന്ന് മുന്‍സിഫ് കോടതിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു.
കോണ്‍വെന്റിലെ സിസിടിവി ദൃശ്യങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു, സഭാ ചട്ടങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിച്ചെന്നാരോപിച്ച് സി ലൂസി കളപ്പുരയെ മഠത്തില്‍ നിന്നും പുറത്താക്കിയ എഫ്‌സിസി സന്യാസിനീ സമൂഹത്തിന്റെ നടപടി വത്തിക്കാന്‍ ശരിവെച്ചെന്നാണ് മഠത്തിന്റെ വാദം. എന്തു വന്നാലും താന്‍ മഠത്തില്‍ നിന്ന് ഇറങ്ങില്ലെന്നും വത്തിക്കാന്‍ കോടതിയുടെ വിധി നിലനില്‍ക്കില്ലെന്ന് ഇന്ത്യന്‍ കോടതി വിധി പുറപ്പെടുവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സി ലൂസി പറഞ്ഞു.