അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യുന്ന കാര്യം പരിശോധിക്കാം  ചര്‍ച്ചക്ക് തയ്യാറാണെന്ന് കേന്ദ്ര സര്‍ക്കാരിനോട് ട്വിറ്റര്‍


ദില്ലി: അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തോട് വിസമ്മതിച്ച ട്വിറ്റര്‍ ഒടുവില്‍ അനുനയത്തിന്റെ പാതയില്‍. തങ്ങള്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന്  ട്വിറ്റര്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. ഇക്കാര്യം ഐടി മന്ത്രാലയത്തെയും ഐടി മന്ത്രി രവിശങ്കര്‍ പ്രസാദിനേയുമാണ് അവര്‍ അറിയിച്ചത്. ചര്‍ച്ചക്ക് തയ്യറായെങ്കിലും  കേന്ദ്ര സര്‍ക്കാരിനെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണായും ഇവര്‍ അംഗീകരിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പായിട്ടില്ല.
 ഐടി ആക്ടിലെ 69(എ) വകുപ്പു പ്രകാരം 257 അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തെ ട്വിറ്ററിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.  മോദി കര്‍ഷകരുടെ വംശഹത്യക്ക് തയ്യാറാകുന്നു എന്ന ഹാഷ് ടാഗില്‍ ട്വീറ്റ് ചെയ്ത 257 അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നത്. ഈ അക്കൗണ്ടുകളില്‍ ചിലത് ആദ്യഘട്ടത്തില്‍ ട്വിറ്റര്‍ നീക്കം ചെയ്തിരുന്നുവെങ്കിലും പിന്നീട് പുനഃസ്ഥാപിക്കുകയായിരുന്നു. ഈ ട്വീറ്റുകള്‍ പലതും  വാര്‍ത്താ മുല്യമുള്ളതാണ് എന്നതായിരുന്നു ഇതിനു കാരണായി അവര്‍ ചൂണ്ടിക്കാട്ടിയത്. ഇതിനു മറുപടിയായി ട്വിറ്ററിലെ ജീവനക്കാര്‍ക്ക് ഏഴുവര്‍ഷം വരെ തടവുലഭിക്കുന്ന രീതിയില്‍ കേസ് റജിസ്റ്റര്‍ ചെയ്യുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് ട്വിറ്റര്‍ ചര്‍ച്ചക്ക് തയ്യാറായത്. ജീവനക്കാരുടെ സുരക്ഷക്കാണ് തങ്ങള്‍ പ്രാധാന്യം നല്‍കുന്നതെന്നും അവര്‍ അറിയിച്ചു. 
  
ഖലിസ്താന്‍ വാദത്തെ പിന്തുണയ്ക്കുന്നതും പാക്കിസ്താന്റെ പ്രേരണയില്‍ പ്രവര്‍ത്തിക്കുന്നതുമായ 1178 അക്കൗണ്ടുകള്‍ കൂടി മരവിപ്പിക്കണമെന്ന് മറ്റൊരു നിര്‍ദ്ദേശം കൂടി കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ ട്വിറ്ററിനു മുന്നില്‍ വച്ചിട്ടുണ്ട്.അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്ന ഇന്ത്യ സര്‍ക്കാരിന്റെ ആവശ്യം തങ്ങള്‍ വിശദമായി പരിഗണിച്ചു വരികയാണെന്നും ട്വിറ്റര്‍ അറിയിച്ചിട്ടുണ്ട്. ട്വിറ്ററിന്  അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യുന്നതിന് ഒരു നയമുണ്ട്. ട്വിറ്ററിന്റെ നയങ്ങള്‍ ലംഘിച്ചാല്‍ ആ അക്കൗണ്ടുകള്‍ നീക്കുന്നതായിരിക്കും.  എന്നാല്‍ ഏതെങ്കിലും ഒരു രാജ്യത്തിന്റെ പ്രാദേശിക നിയമ പ്രകാരമുള്ള നിയമ ലംഘനങ്ങള്‍ നടക്കുകയാണെങ്കില്‍ ആ ട്വീറ്റ് വിത്‌ഹോള്‍ഡ് ചെയ്യുകയാണ് ട്വിറ്റര്‍ ചെയ്യുന്നത്. തങ്ങളുടെ നയങ്ങള്‍ അനുസരിച്ച് ഇക്കാര്യത്തില്‍ നടപടിയുണ്ടാകുമെന്നും ട്വിറ്റര്‍ അറിയിച്ചു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media