ഡിസ്‌നി+ ഹോട്ട്സ്റ്റാര്‍ മൂന്ന് പുതിയ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ പ്രഖ്യാപിച്ചു; ലക്ഷ്യം ഉപയോക്താക്കളുടെ എണ്ണം വര്‍ധിപ്പിക്കുക


 

ഡിസ്‌നി+ ഹോട്ട്സ്റ്റാര്‍ പുതിയ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ അവതരിപ്പിച്ചു. ഇന്ത്യയില്‍ കമ്പനിയുടെ ഉപയോക്താക്കളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി മൂന്ന് പുതിയ പ്ലാനുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. 18 പുതിയ ഹോട്ട്സ്റ്റാര്‍ സ്‌പെഷ്യല്‍ സീരീസുകളും ഡിസ്‌നി + ഹോട്ട്സ്റ്റാര്‍ മള്‍ട്ടിപ്ലക്‌സ് മൂവികളും ഇതിനൊപ്പം ലോഞ്ച് ചെയ്തിട്ടുണ്ട്.  അതേസമയം ഇതുവരെ ഉണ്ടായിരുന്ന പ്രീമിയം, വിഐപി എന്നീ കാറ്റഗറികള്‍ ഇനി ഉണ്ടാവില്ല.

സെപ്റ്റംബര്‍ 1 മുതല്‍ പുതിയ പ്ലാനുകള്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാകും. മൊബൈല്‍ പ്ലാനിന് പ്രതിവര്‍ഷം 499 രൂപയാണ് വില. സൂപ്പര്‍ പ്ലാനിന് പ്രതിവര്‍ഷം 899 രൂപയും പ്രീമിയം പ്ലാനിന് പ്രതിവര്‍ഷം 1,499 രൂപയുമാണ് ഈടാക്കുക. ഡിസ്‌നി + ഹോട്ട്സ്റ്റാര്‍ പ്രീമിയത്തിലുള്ള ആളുകള്‍ പുതിയ പ്രീമിയം പ്ലാന്‍ തിരഞ്ഞെടുക്കുമ്പോള്‍ ഒരേസമയം നാല് ഡിവൈസുകളില്‍ സ്ട്രീം ചെയ്യാന്‍ കഴിയും. നേരത്തെ ഇത് രണ്ട് ഡിവൈസുകള്‍ ആയിരുന്നു. 4കെ റസലൂഷനില്‍ സ്ട്രീം ചെയ്യാന്‍ പ്രീമിയം ഉപയോക്താക്കള്‍ക്ക് മാത്രേ സാധിക്കുകയുള്ളു. സൂപ്പറിലൂടെ എച്ച്ഡി വീഡിയോ ക്വാളിറ്റിയും ഒരേസമയം രണ്ട് ഡിവൈസുകളില്‍ സ്ട്രീമിങും ലഭിക്കുന്നു.

ഡിസ്‌നി + ഹോട്ട്സ്റ്റാറിലെ എല്ലാ കണ്ടന്റുകളും എല്ലാ പ്ലാനുകള്‍ക്കൊപ്പം ലഭ്യമാകുമെന്നും കമ്പനി അറിയിച്ചു. നേരത്തെ ഡിസ്‌നി + ഒറിജിനലുകളും ഹോളിവുഡ് സിനിമകളും ഡിസ്‌നി, മാര്‍വല്‍, സ്റ്റാര്‍ വാര്‍സ്, നാഷണല്‍ ജിയോഗ്രാഫിക്, എച്ച്ബിഒ, എഫ്എക്‌സ്, ഷോടൈം, 20വേ സെഞ്ച്വറി, സെര്‍ച്ച്ലൈറ്റ് പിക്‌ചേഴ്‌സ് എന്നിവയില്‍ നിന്നുള്ള ടിവി ഷോകളും സനിമകളും മുമ്പ് ഡിസ്‌നി + ഹോട്ട്സ്റ്റാര്‍ പ്രീമിയത്തില്‍ മാത്രമേ ലഭിക്കുമായിരുന്നുള്ളു. ഇനി ഇത് എല്ലാവര്‍ക്കും ലഭ്യമാകും. ഡിസ്‌നി + ഹോട്ട്സ്റ്റാര്‍ വിഐപി എന്നത് ഇനി ഉണ്ടാവില്ല.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media