കോഴിക്കോട് : ജനുവരി 28, 29 തീയതികളിൽ വയനാട് മാനന്തവാടിയിൽ നടക്കുന്ന മാമലനാട് സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സാഹിത്യ ക്യാമ്പ് തുടങ്ങി.
ഒരു മാസം നീളുന്ന സാഹിത്യ ക്യാമ്പ് കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. അഞ്ചു മുതൽ 18 വയസ്സുവരെയുള്ള വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്. ചിത്രം, കവിത, കഥ എന്നിവയിൽ താല്പര്യമുള്ളവരാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. തുടർന്ന് സാഹിത്യ മത്സരവും നടക്കും. സാഹിത്യക്യാമ്പിന്റെ ഉദ്ഘാടനം സഫയർ സെൻട്രൽ സ്കൂളിൽ മാധ്യമ പ്രവർത്തകൻ നിസാർ ഒളവണ്ണ നിർവഹിച്ചു.
വഹിച്ചു. സ്വാഗതസംഘം വൈസ് ചെയർമാൻ പി കെ കോയ അധ്യക്ഷത വഹിച്ചു. സാഹിത്യ കാരി മിനി സജി, ശ്രീജ ബാലൻ, സാബിറ പാതിരിയാട്ട്, ശ്രീജ കക്കോടി, ജാബിർ കക്കോടി, ഖാലിദ് കെ, ശ്രീജബാലൻ, സി പി ഷഫീഖ, സി. റഷീദ ഹൈറുനീസ,പി
താഹിറ , എം മൈമൂന പ്രസംഗിച്ചു.