റബ്ബറിന് ആഭ്യന്തര വിപണിയില്‍ വന്‍ ഡിമാന്‍ഡ്; നിരക്ക് 170ന് മുകളില്‍
റബ്ബറിന്റെ വില്‍പ്പന നിരക്ക് 170 രൂപ മറികടന്ന് കുതിക്കുന്നു .റബ്ബര്‍ പ്രധാനമായും ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ സീസണ്‍ കഴിയുന്ന സാഹചര്യം വന്നതോടെ അന്താരാഷ്ട്ര വിപണിയില്‍ വലിയ ക്ഷാമത്തിനാണ് വഴിയൊരുക്കിയത്. കോട്ടയം വിപണിയില്‍ നിന്ന് ഏറ്റവും അവസാനമായി പുറത്തുവരുന്ന റിപ്പോര്‍ട്ട് അനുസരിച്ച് കിലോയ്ക്ക് 171 രൂപയാണ്. ഈ അടുത്ത കാലത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. റബ്ബര്‍ പ്രധാനമായും ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ സീസണ്‍ കഴിയുന്ന സാഹചര്യം വന്നതോടെ അന്താരാഷ്ട്ര വിപണിയില്‍ വലിയ ക്ഷാമത്തിനാണ് വഴിയൊരുക്കിയത് .രാജ്യത്തേക്ക് റബ്ബറിന്റെ ഇറക്കുമതി ഇപ്പോള്‍ കുറഞ്ഞിരിക്കുകയാണ്. കൂടാതെ ആഭ്യന്തര വിപണിയില്‍ ആവശ്യക്കാര്‍ കൂടുകയും ചെയ്തതോടെ നിരക്ക് വര്‍ദ്ധനയ്ക്കാണ് ഇടയാക്കിയത്. കൂടാതെ കൊവിഡ് ലോക്ക്ഡൗണിന് ശേഷം വ്യവസായ മേഖലയിലുണ്ടായ ഉണര്‍വ്വും വില ഉയരാന്‍ കാരണമാക്കിയിട്ടുണ്ട്.