സുഗന്ധവ്യഞ്ജന സംസ്കരണത്തിനും സാങ്കേതികവിദ്യകൾക്കും ഊന്നൽ നൽകണമെന്ന് സിമ്പോസിയം.


കോഴിക്കോട്: നാനോ എൻ‌ക്യാപ്‌സുലേഷൻ ടെക്നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മറ്റു സാങ്കേതിക വിദ്യകൾ എന്നിവ കൃഷിയിൽ കൂടുതലായി ഉൾക്കൊള്ളിക്കാൻ ശ്രദ്ധിക്കണമെന്ന് സുഗന്ധവ്യഞ്ജനങ്ങളും സുഗന്ധ ദ്രവ്യങ്ങളും എന്ന വിഷയത്തിൽ നടക്കുന്ന അന്താരാഷ്ട്ര സിമ്പോസിയം വിലയിരുത്തി. കൃഷി മെച്ചപ്പെടുത്തുന്നതിനും കാർഷിക ഉൽ‌പ്പന്നങ്ങളുടെ ഗുണമേന്മഉറപ്പുവരുത്തി കയറ്റുമതി മെച്ചപ്പെടുത്തുന്നതിനും സാങ്കേതികവിദ്യകളുടെ മികച്ച ഉപയോഗം സഹായിക്കുമെന്നും സിമ്പോസിയം വിലയിരുത്തി.   രണ്ട് പ്രധാന മേഖലകളായ സുഗന്ധവ്യഞ്ജന-സംസ്കരണവും മൂല്യവർദ്ധനവും, സസ്യ ആരോഗ്യത്തിനായുള്ള അത്യാധുനിക സംവിധാനങ്ങളും സിമ്പോസിയത്തിൽ ചർച്ച ചെയ്തു.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് പ്രോസസിംഗ് ടെക്നോളജിയിൽ നിന്നുള്ള ഡോ. സി. അനന്തരാമകൃഷ്ണൻ ഭക്ഷ്യ വ്യവസായത്തിൽ  സുസ്ഥിരതാ തന്ത്രങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചു സംസാരിച്ചു. മെച്ചപ്പെട്ട ഭക്ഷ്യ സംസ്കരണത്തിനായി പ്രാദേശികവത്കൃത ഉൽ‌പന്നവും പ്രാദേശികവത്കൃത വ്യവസായവും ആവിഷ്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മേഖലകളിലും അസംസ്കൃത വസ്തുക്കളുടെ ലഭ്യത ഗതാഗത ചെലവിലും വരുമാനത്തിലും സ്വാധീനം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു.
കൃഷി, ഭക്ഷ്യ സംസ്കരണം,  ഭക്ഷ്യ ഉൽപാദനം, ഭക്ഷ്യ പാക്കേജിംഗ്, ചില്ലറ വിൽപ്പന എന്നിവയ്ക്കായി നാനോ സാങ്കേതികവിദ്യ നമുക്ക് ഉപയോഗിക്കാൻ കഴിയുമെന്നു വിദഗ്ധർ അഭിപ്രായപ്പെട്ടു.
സുഗന്ധവ്യഞ്ജന ഉൽ‌പ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി സാങ്കേതിക വിദ്യകൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ചു സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഹാർവെസ്റ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി മുൻ ഡയറക്ടറായ  ഡോ. ആർ. ടി. പട്ടേൽ സംസാരിച്ചു. 
കൃഷിയിലും ഭക്ഷ്യസംസ്കരണത്തിലും ആർട്ടിഫിഷ്യൽ ഇന്റലിജിൻസിന്റെ  പ്രാധാന്യം രണ്ട് സെഷനിൽ ചർച്ച ചെയ്തു. ഇന്ദ്രപ്രസ്ഥ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിലെ ഡോ. ഗണേഷ് ബാഗ്ലർ മൈക്രോസോഫ്റ്റ് ഇന്ത്യ പ്രിൻസിപ്പൽ ഡാറ്റ സയന്റിസ്റ്റ് മാനേജറായ  ശ്രീ. ദേബാശിസ്  ഡാൻ എന്നിവരാണ് വിഷയത്തെകുറിച്ചു സംസാരിച്ചത്.
ഇന്റർനാഷണൽ മെയ്‌സ് ആൻഡ് വീറ്റ് ഇമ്പ്രൂവെമെന്റ് സെന്ററിൽ നിന്നുള്ള ഡോ . രാജീവ് കെ. വർഷ്നി, ക്വീൻസ് ലാൻഡ് സെന്റർ ഫോർ ഹോർട്ടിക്കൽട്രൽ സയൻസ് ഡോ. അക്ഷയ്  കെ. ബിസ്വാൽ,  ജീമോൻ കോര, സുഷമ ശ്രീകണ്ടത്ത്, പ്രൊഫ. നീന മിഥർ  എന്നിവർ സംസാരിച്ചു. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് ((അഗ്രി എൻജി.) ഡെപ്യൂട്ടി ഡയറക്ടർ ജനറൽ  ഡോ. കെ. അളഗുസുന്ദരം, സിഫെറ്റ് ഡയറക്ടർ  ഡോ. നാചികേത് കോട്‌വാലിവാലെ, ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം മുൻ ഡയറക്ടർ ഡോ. വി എ പാർത്ഥസാരഥിയും ഐ‌സി‌ആർ‌-സി‌പി‌സി‌ആർ‌ഐ ഡയറക്ടർ ഡോ. അനിത കരുണും സെഷന്റെ അധ്യക്ഷത വഹിച്ചു. സിമ്പോസിയം വെള്ളിയാഴ്ച സമാപിക്കും.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media