മോശം കാലാവസ്ഥയെത്തുടര്‍ന്ന് അമര്‍നാഥ് യാത്ര നിര്‍ത്തിവച്ചു. ബല്‍ത്തല്‍, പഹല്‍ഗാം എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രയാണ് താല്‍ക്കാലികമായി നിര്‍ത്തിവച്ചത്. കനത്ത മഴയെ തുടര്‍ന്ന് തീര്‍ത്ഥാടകര്‍ക്ക് വിശുദ്ധ ഗുഹാക്ഷേത്രത്തിലേക്ക് അനുമതി നല്‍കിയിരുന്നില്ല. കാലാവസ്ഥ മെച്ചപ്പെട്ടതിന് ശേഷം യാത്ര പുനരാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തെ ജൂലൈ 8 ന് 16 പേര്‍ മരിക്കുകയും 30 ലധികം പേരെ കാണാതാവുകയും ചെയ്ത മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് മൂന്ന് ദിവസത്തേക്ക് യാത്ര നിര്‍ത്തിവച്ചിരുന്നു. പിന്നീട് തിങ്കളാഴ്ച പഹല്‍ഗാം വഴിയും ചൊവ്വാഴ്ച ബാല്‍ട്ടാല്‍ വഴിയും യാത്ര പുനരാരംഭിച്ചിരുന്നു.