റിലയന്‍സ് ലൈഫ് സയന്‍സിന്റെ കോവിഡ് വാക്‌സിന് ആദ്യഘട്ട പരീക്ഷണത്തിന് അനുമതി 


ന്യൂഡല്‍ഹി: ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ച മറ്റൊരു കോവിഡ് വാക്‌സിന്‍ കൂടി ഉടന്‍ വിതരണത്തിന് എത്തിയേക്കും. റിലയന്‍സ് ലൈഫ് സയന്‍സിന്റെ കോവിഡ് വാക്‌സിന് ആദ്യഘട്ട പരീക്ഷണം നടത്താന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ അനുമതി നല്‍കി.

വിദഗ്ധസമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ വാക്‌സിന്‍ പരീക്ഷണവുമായി മുന്നോട്ടുപോകാന്‍ റിലയന്‍സ് ലൈഫ് സയന്‍സിന് അനുമതി നല്‍കിയത്. പ്രോട്ടീന്‍ അടിസ്ഥാനമാക്കിയുള്ള വാക്‌സിനാണ് റിലയന്‍സ് ലൈഫ് സയന്‍സ് വികസിപ്പിച്ചത്. കോവിഡ് പ്രതിരോധത്തിന് രണ്ടു ഡോസാണ് നല്‍കേണ്ടത്. 

ഇതിന് അന്തിമാനുമതി ലഭിക്കുന്നതോടെ, തദ്ദേശീയമായി വികസിപ്പിച്ച മൂന്നാമത്തെ വാക്‌സിനായി ഇത് മാറും. നിലവില്‍ ഭാരത് ബയോടെക്കിന്റെ കോവാക്‌സിനും സൈഡസ് കാഡിലയുടെ സൈക്കോവ് ഡിക്കുമാണ് അനുമതിയുള്ളത്. മൂന്ന് ഡോസുള്ള സൈക്കോവ് ഡി കുട്ടികള്‍ക്കുള്ള ആദ്യ വാക്‌സിന്‍ കൂടിയാണ്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media