തമിഴ്‌നടന്‍ വിവേകിന്റെ മരണത്തില്‍ അന്വേഷണം നടത്താന്‍ ഉത്തരവ്
തമിഴ്‌നടന്‍ വിവേകിന്റെ മരണത്തില്‍ അന്വേഷണം നടത്താന്‍ ഉത്തരവ്. ദേശീയ മനുഷ്യാവകാശ കമ്മീഷനാണ് അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്. വിഴുപുരം സ്വദേശിയായ സാമൂഹ്യപ്രവര്‍ത്തകനാണ് വിവേകിന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരുന്നു. കൊവിഡ് വാക്‌സിന്‍ എടുത്തതിനെ തുടര്‍ന്നാണ് വിവേകിന്റെ മരണമെന്ന് പ്രചാരണം നടക്കുന്നു, ഇതില്‍ സംശയ ദൂരികരണം ആവശ്യമാണ് എന്നും അതിനായി അന്വേഷണം പ്രഖ്യാപിക്കണമെന്നുമായിരുന്നു പരാതി.
ഇതിലാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്. 2021 ഏപ്രില്‍ 20നാണ് നടന്‍ വിവേക് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചത്. നേരത്തെ നടന്‍ മന്‍സൂര്‍ അലിഖാന്‍ അടക്കം വിവേകിന്റെ മരണം വാക്‌സിന്‍ എടുത്തശേഷമാണ് എന്ന് പറഞ്ഞ് രംഗത്ത് എത്തിയിരുന്നു. ഇതിന്റെ പേരില്‍ മന്‍സൂര്‍ അലിഖാനെതിരെ തമിഴ്‌നാട് പൊലീസ് കേസ് എടുത്തിരുന്നു