13 ദിവസം കാത്തു നിന്നു; അമ്മ വന്നില്ല
 ഒടുവില്‍ അവന്‍ വിടറഞ്ഞു 


 



പാലക്കാട്: അട്ടപ്പാടിയില്‍ കൂട്ടംതെറ്റിയ കുട്ടിക്കൊമ്പന്‍ അമ്മയെ കാത്ത് കഴിഞ്ഞത് 13 ദിവസത്തോളം. ഒടുവില്‍ ഏവരെയും കണ്ണീരിലാഴ്ത്തി കാട്ടാനക്കുട്ടി ചരിഞ്ഞു. അട്ടപ്പാടി ബൊമ്മിയാംപടി ക്യാമ്പ് ഷെഡിലെ കൂട്ടിലാണ് ചൊവ്വാഴ്ച രാത്രി 12 മണിയോടെ കുട്ടിക്കൊമ്പന്‍ കൃഷ്ണ ചരിഞ്ഞത്.
കൂട്ടംതെറ്റിയ കുട്ടിക്കൊമ്പനെ വനംവകുപ്പ് 13 ദിവസമായി സംരക്ഷിച്ചു വരികയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി അവശനിലയിലായിരുന്നു കാട്ടാനക്കുട്ടി കൃഷ്ണ. ആനക്കുട്ടിക്ക് ക്ഷീണം അനുഭവപ്പെട്ടതോടെ തൃശൂരില്‍ നിന്നും വെറ്റിനറി ഡോക്ടര്‍ സ്ഥലത്തെത്തി ചികിത്സ നല്‍കി. തുടര്‍ന്ന് ശാരീരിക അസ്വസ്ഥതകള്‍ മാറി ഭക്ഷണവും പുല്ലും തിന്നാന്‍ തുടങ്ങിയിരുന്നു. അമ്മയാനയെത്തി കൂട്ടംതെറ്റിയ കുട്ടികൊമ്പനെ കൂടെ കൂട്ടുമെന്ന പ്രതീക്ഷയിലായിരുന്നു വനംവകുപ്പ്.

തൊഴിലുറപ്പ് തൊഴിലാളികളാണ് ഈ മാസം 15ന് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ഒരു വയസ്സു പ്രായമുള്ള കുട്ടിക്കൊമ്പനെ അവശനിലയില്‍ കണ്ടെത്തിയത്. അടുത്ത ദിവസം തന്നെ കുട്ടിക്കൊമ്പന് കൃഷ്ണവനത്തില്‍ താല്‍ക്കാലിക കൂടൊരുക്കി, അതിലേക്ക് മാറ്റിയിരുന്നു.കുട്ടിക്കൊമ്പന് ഭക്ഷണവും കരിക്കിന്‍ വെള്ളവും തണ്ണിമത്തനും നല്‍കി ക്ഷീണം അകറ്റിയിരുന്നു. ചികിത്സ നല്‍കിയ ഡോക്ടര്‍ ഡേവിഡ് എബ്രഹാമിന്റെ നിര്‍ദ്ദേശപ്രകാരം രാത്രികാലങ്ങളില്‍ തണുപ്പേല്‍ക്കാതിരിക്കാന്‍ കോണ്‍ക്രീറ്റ് മേല്‍ക്കൂരയുള്ള കെട്ടിടത്തിലേക്കും മാറ്റി കിടത്തുകയും ചെയ്തിരുന്നു. 


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media