സഞ്ജിത്തിനെ കൊലപ്പെടുത്തിയത്
അഞ്ചംഗ സംഘം: ആകെ എട്ട് പ്രതികള്‍,
പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയത് രാഷ്ട്രീയ വിരോധത്തിന്റെ പേരിലെന്ന് പൊലീസിന്റെ റിമാന്റ് റിപ്പോര്‍ട്ട്. പ്രതികളെ എല്ലാവരെയും തിരിച്ചറിഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്. എട്ട് പേരുടെ പേര് വിവരങ്ങള്‍ ഒന്നാം പ്രതിയുടെ കുറ്റസമ്മത മൊഴിയിലുണ്ട്.
അഞ്ച് പേരാണ് കൊലയാളി സംഘത്തില്‍ ഉണ്ടായിരുന്നതെന്നാണ് ഒന്നാം പ്രതിയുടെ മൊഴി. ആകെ എട്ട് പേരാണ് പ്രതികള്‍. അവശേഷിക്കുന്ന മൂന്ന് പ്രതികള്‍ കൊലയാളി സംഘത്തിന് എല്ലാ സഹായവും നല്‍കി. കൊല നടന്ന നവംബര്‍ 15ന് രാവിലെ ഏഴിന് അഞ്ചു പ്രതികള്‍ കാറില്‍ കയറി. കൊല നടത്തിയ ശേഷം പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചത് മൂന്നു പേരാണ്. പ്രതികളെല്ലാവരും പാലക്കാട് ജില്ലയില്‍ നിന്നുള്ളവരാണെന്നും രാഷ്ട്രീയ വിരോധമാണ് കൊലപാതകത്തിന് കാരണമെന്നും ഒന്നാം പ്രതിയുടെ മൊഴിയിലുണ്ട്.
കൊലയാളി സംഘത്തിന്റെ കാറോടിച്ചയാളാണ് ഇപ്പോള്‍ പിടിയിലായ ഒന്നാം പ്രതി. മറ്റൊരാള്‍ കൂടി പിടിയിലായിട്ടുണ്ട്. കൂടുതല്‍ പേര്‍ കസ്റ്റഡിയിലുള്ളതായാണ് അനൗദ്യോഗിക വിവരം. തത്തമംഗലം ഭാഗത്ത് വെച്ചാണ് പ്രതികള്‍ കാറില്‍ കയറിയത്. സഞ്ജിത്തിനെ പിന്തുടര്‍ന്ന് ഇയാളുടെ വഴിയും മറ്റ് വിവരങ്ങളും മൂന്ന് പ്രതികള്‍ നല്‍കി. കൊലപാതകവുമായി ബന്ധപ്പെട്ട് ക്രിമിനല്‍ ഗൂഢാലോചനയില്‍ കൂടുതല്‍ പേരുടെ പങ്ക് പൊലീസ് സംശയിക്കുന്നുണ്ട്.