മുസഫ ലുലുവില്‍ മെഗാ ക്ലിയറന്‍സ് സെയില്‍; ഉല്‍പ്പന്നങ്ങള്‍ക്ക് 80 ശതമാനം വരെ ഡിസ്‌കൗണ്ട്
അബുദാബി: മുസഫയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ക്യാപിറ്റല്‍ മാളില്‍ മെഗാ ക്ലിയറന്‍സ് സെയിലിന് തുടക്കമായി. വസ്ത്രങ്ങള്‍ പാദരക്ഷകള്‍, വീട്ടുപകരണങ്ങള്‍, യാത്രാബാഗുകള്‍, ലിനന്‍, പെര്‍ഫ്യൂംസ്, കളിപ്പാട്ടങ്ങള്‍ തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് 80 ശതമാനം ഡിസ്‌കൗണ്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
മനാസില്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അമല്‍ ഖനിയും സിഇഒ മദൂം ഫാത്തിയും ചേര്‍ന്ന് സെയില്‍സിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ലുലു ഗ്രൂപ്പ് ബയിംഗ് ഡയറക്ടര്‍ മുജീബ് റഹ്‌മാന്‍, ഡയറക്ടര്‍ ടി.പി അബൂബക്കര്‍,റീജനല്‍ ഡയറക്ടര്‍ പി.വി അജയ്കുമാര്‍, കമേഴ്‌സ്യല്‍ മാനേജര്‍ മുഹമ്മദ് ഷാജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. മിതമായ നിരക്കുകളില്‍ നിരവധി ഉല്‍പ്പന്നങ്ങള്‍ സ്വന്തമാക്കാനുള്ള സുവര്‍ണാവസരമാണ് മെഗാ ക്ലിയറന്‍സ് സെയിലില്‍ ഒരുക്കിയിരിക്കുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും അനിയോജ്യമായ വസ്ത്രങ്ങളും പാദരക്ഷകളും വീട്ടുപകരണങ്ങളും യാത്രാബാഗുകളും കളിപ്പാട്ടങ്ങളും 80 ശതമാനം വരെ ഡിസ്‌കൗണ്ടില്‍ ഒരു മാസം നീളുന്ന ക്ലിയറന്‍സ് സെയിലിലൂടെ സ്വന്തമാക്കാം.