ഭീമന്‍ സൗരക്കാറ്റ്; മാസങ്ങളോളം
ഇന്റര്‍നെറ്റ് തകരാറിലാകാമെന്ന് റിപ്പോര്‍ട്ട്


ഭൂമിയില്‍ ഇനി വീശിയടിക്കാന്‍ സാധ്യതയുള്ള സൗരക്കാറ്റ് ഇന്റര്‍നെറ്റ് ബന്ധത്തെ തടസപ്പെടുത്താമെന്ന് റിപ്പോര്‍ട്ട്. മാസങ്ങളോളം ഈ തടസം നിലനില്‍ക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ ഗവേഷകയായ സംഗീത അബ്ദു ജ്യോതി നടത്തിയ പഠനത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്. SIGCOMM 2021 ഡേറ്റ കമ്യൂണിക്കേഷന്‍ കോണ്‍ഫറന്‌സില്‍ ല്‍ സംഗീത അവതരിപ്പിച്ച റിപ്പോര്‍ട്ടാണ് ഇപ്പോള്‍ മാധ്യമശ്രദ്ധ നേടിയിരിക്കുന്നത്.

സോളാര്‍ സൂപ്പര്‍‌സ്റ്റോംസ് : പ്ലാനിംഗ് ഫോര്‍ ആന്‍ ഇന്റര്‍നെറ്റ് അപ്പോകാലിപ്‌സ് എന്ന ഗവേഷണ റിപ്പോര്‍ട്ടില്‍ ഡിജിറ്റല്‍ ലോകത്തെ മാറ്റി മറിക്കാന്‍ ശേഷിയുള്ള സൗരക്കാറ്റിന് 1.6 മുതല്‍ 12 ശതമാനം വരെ സാധ്യതയുണ്ടെന്ന് പറയുന്നു.ശക്തമായ സൗരക്കാറ്റ് മുന്‍കാലങ്ങളില്‍ സംഭവിച്ചിട്ടുണ്ട്. 1859, 1921, 1989 എന്നീ വര്‍ഷങ്ങളിലായിരുന്നു അത്. 1989 ലെ സൗരക്കാറ്റില്‍ വടക്ക് കിഴക്കന്‍ കാനഡയില്‍ ഒന്‍പത് മണിക്കൂര്‍ വൈദ്യുതി ബന്ധം നിലച്ചിരുന്നു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media