തിരുവനന്തപുരം : ലൈംഗികാതിക്രമ പരാതികളില്‍ എം. മുകേഷ് എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ സംഘടനകള്‍. കൊല്ലം ആനന്ദവല്ലീശ്വരത്തെ എം.എം.എ ഓഫീസിലേക്ക് ആര്‍വൈഎഫ് നടത്തിയ മാര്‍ച്ച് നേരിയ സംഘര്‍ഷത്തില്‍ കലാശിച്ചു. മാര്‍ച്ച് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞതോടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഇന്തും തള്ളുമുണ്ടായി. പൊലീസിന് നേരെ പ്രതിഷേധക്കാര്‍ കല്ലും ചെരുപ്പും എറിഞ്ഞു. റോഡില്‍ സ്ഥാപിച്ചിരുന്ന എംഎല്‍എ ഓഫീസിന്റെ ബോര്‍ഡ് നശിപ്പിച്ചു. യുഡിഎഫും എംഎല്‍എ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മഹിളാ മോര്‍ച്ചയുടെ മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ പ്രതിഷേധക്കാര്‍ റോഡ് ഉപരോധിച്ചു. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മുകേഷിന്റെ രാജിക്കായുള്ള മുറവിളി ശക്തമാകുമ്പോഴും എംഎല്‍എ സ്ഥാനം രാജിവേക്കേണ്ടെന്ന നിലപാടില്‍ തന്നെയാണ് സിപിഎം.
ലൈംഗിക അതിക്രമ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ നടന്‍ മുകേഷ് ചലച്ചിത്ര നയരൂപീകരണ സമിതിയില്‍ നിന്ന് ഒഴിവാകും. സ്ഥാനമൊഴിയാന്‍ മുകേഷിനോട് സിപിഎം ആവശ്യപ്പെട്ടെന്നാണ് വിവരം. മുകേഷിനെതിരായ ലൈംഗിക ആരോപണങ്ങള്‍ സര്‍ക്കാറിനെയും സിപിഎമ്മിനെയും കടുത്ത വെട്ടിലാക്കുന്നുണ്ട്. എംല്‍എ സ്ഥാനത്തുനിന്നുള്ള രാജിയാണ് സിപിഐ നേതാവ് ആനി രാജയും പ്രതിപക്ഷവുമെല്ലാം ആവശ്യപ്പെടുന്നത്. പക്ഷെ എംഎല്‍എ സ്ഥാനത്ത നിലനിര്‍ത്തി ചലച്ചിത്ര നയരൂപീകരണ സമിതിയില്‍ നിന്ന് ഒഴിവാക്കി വിവാദത്തില്‍ നിന്ന് തലയൂരാനാണ് പാര്‍ട്ടി ശ്രമം. ഷാജി എന്‍ കരുണ അധ്യക്ഷനായ സമിതിയിലെ മുകേഷിന്റെ സ്ഥാനം പ്രതിഷേധം കൂടുതല്‍ കടുപ്പിച്ചിരുന്നു. സ്വയം ഒഴിയാനാണ് മുകേഷിനുള്ള പാര്‍ട്ടി നിര്‍ദ്ദശം.
കൈവിടാതെ സിപിഎം
സമാന ആരോപണങ്ങളില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ രാജിവെച്ചില്ലല്ലോ എന്ന വാദമാണ് സിപിഎം സംസ്ഥാന നേതൃത്വം ഉയര്‍ത്തുന്നത്. പക്ഷെ ഇടത് എംഎല്‍എയും ആ പതിവ് തുടരണോ എന്ന ചോദ്യം ഇടത് കേന്ദ്രങ്ങളില്‍ നിന്നടക്കം ശക്തമായി ഉയരുന്നുണ്ട്. മുകേഷ് ഉള്‍പ്പെടുന്ന നിരന്തര വിവാദങ്ങിലും പാര്‍ട്ടിക്ക് വിധേയനാകാത്തതിലും കൊല്ലത്തെ സിപിഎം നേതാക്കള്‍ക്കിടയിലെ അമര്‍ഷം പുതിയ വിവാദത്തില്‍ കൂടുതല്‍ കടുക്കുന്നു. പേെക്ഷ സംസ്ഥാന നേതാക്കളാണ് ഇപ്പോഴും പൂര്‍ണ്ണമായും കൈവിടാന്‍ മടിക്കുന്നതെന്നതും ശ്രദ്ധേയമാണ്.