കോവിഡ് പ്രതിസന്ധി; ടൂറിസം മേഖലയില്‍ 33,682 കോടിയുടെ വരുമാന നഷ്ടം
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് 2020ല്‍, 2019നെ അപേക്ഷിച്ചു വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 71.36 ശതമാനത്തിന്റെ
കുറവുണ്ടായതായി ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിലെ കുറവ് 72.86 ശതമാനമാണ്. 33,681.73 കോടിയുടേതാണ് വരുമാന നഷ്ടം. ടൂറിസം മേഖലയില്‍ വിദേശനാണ്യ വരുമാനം 2019 ല്‍ 10,271.06 കോടി രൂപയായിരുന്നു. 2020 ല്‍ ഇത് 2799.85 കോടിയായി. 2019 ല്‍ ടൂറിസം മേഖലയുടെ ആകെ വരുമാനം 45,019.69 കോടി രൂപയായിരുന്നു. 2020 ല്‍ 11,335.96 കോടിയാണ് കുറഞ്ഞതെന്നും മന്ത്രി പറഞ്ഞു.