അനര്‍ഹരായവര്‍ ഒരു മാസത്തിനകം ബിപിഎല്‍ റേഷന്‍ കാര്‍ഡുകള്‍ തിരിച്ചേല്‍പിക്കണം: മന്ത്രി ജി.ആര്‍.അനില്‍
തിരുവനന്തപുരം: അനര്‍ഹരായവര്‍ ഒരു മാസത്തിനകം ബിപിഎല്‍ റേഷന്‍ കാര്‍ഡുകള്‍ തിരിച്ചേല്‍പിക്കണമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. ഇതില്‍ ശിക്ഷാനടപടികള്‍ ഉണ്ടാകില്ല. റേഷന്‍ കടകളിലെ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി.
മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക പരിഗണന നല്‍കും. മത്സ്യത്തൊഴിലാളികള്‍ക്കുള്ള സൗജന്യ കിറ്റ് അടുത്ത മാസം വിതരണം ചെയ്യും. ക്വാറന്റീനില്‍ കഴിയുന്നവര്‍ക്ക് വീടുകളില്‍ റേഷന്‍ എത്തിക്കുമെന്നും മന്ത്രി പറഞ്ഞു. ഹോട്ടലുകളുടെ ഗ്രേഡിംഗില്‍ തുടര്‍നടപടികളുണ്ടാകും. എല്ലാ മാസവും ആദ്യത്തെ വെളളിയാഴ്ച ജനങ്ങളുമായി നേരിട്ട് സംവദിക്കുമെന്നും ഭക്ഷ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.