നേപ്പാള്‍ ജയിലില്‍ നിന്ന് മോചിതനായ ചാള്‍സ് ശോഭരാജിനെ ഫ്രാന്‍സിലേക്ക് നാടുകടത്തി. തനിക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് വിമാനത്തിലിരിക്കെ ചാള്‍സ് ശോഭരാജ് പറഞ്ഞു എന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ഏകദേശം 20 വര്‍ഷങ്ങള്‍ തടവില്‍ കഴിഞ്ഞതിനു ശേഷമാണ് സീരിയല്‍ കില്ലറായ ചാള്‍സ് ശോഭരാജിനെ നേപ്പാള്‍ കോടതി മോചിപ്പിച്ചത്.
'നന്നായി തോന്നുന്നു. എനിക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. കുറേ പേര്‍ക്കെതിരെ കേസ് കൊടുക്കണം. നേപ്പാള്‍ ഉള്‍പ്പെടെ.''- ചാള്‍സ് പറഞ്ഞു. സീരിയല്‍ കില്ലര്‍ എന്ന ലേബല്‍ തെറ്റിദ്ധാരണജനകമായി നല്‍കപ്പെട്ടതാണോ എന്ന ചോദ്യത്തിന് അതെ എന്ന് ശോഭരാജ് മറുപടി നല്‍കി.
കൊലപാതക കുറ്റങ്ങളില്‍ ഉള്‍പ്പെടെ 19 വര്‍ഷമായി ജയിലില്‍ കഴിയുന്ന ചാള്‍സ് ശോഭരാജിന്റെ പ്രായവും ആരോഗ്യനിലയും ഉള്‍പ്പെടെ കണക്കിലെടുത്താണ് കോടതിയുടെ ഉത്തരവ്. രണ്ട് അമേരിക്കന്‍ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ കേസിലാണ് നേപ്പാള്‍ കോടതി 2003ല്‍ ചാള്‍സ് ശോഭരാജിന് ജീവപരന്ത്യം തടവ് ശിക്ഷ വിധിച്ചിരുന്നത്.