സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. ഒരു പവന്‍ സ്വര്‍ണത്തിന് 36,960 രൂപയാണ് വില. ഒരു ഗ്രാമിന് 4,620 രൂപയും. രണ്ടു ദിവസമായി വിലയില്‍ മാറ്റമില്ലായിരുന്നു. ട്രോയ് ഔണ്‍സിന് 1904.56 ഡോളറിലാണ് വ്യാപാരം. മെയ് ഒന്നിന് ഒരു പവന്‍ സ്വര്‍ണത്തിന് 35,040 രൂപയായിരുന്നു വില. മെയിലെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്. മെയില്‍ പവന് 1,680 രൂപയാണ് വര്‍ധിച്ചത്.മെയ് 26ന് ആണ് സ്വര്‍ണ വില മെയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയത്. പവന് 36,880 രൂപയായിരുന്നു വില. ഏപ്രില്‍ ഒന്നിന് പവന് 33,320 രൂപയായിരുന്നു വില. ഏപ്രിലിലെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്. ഏപ്രില്‍ 22ന് 36,080 രൂപയായിരുന്നു സ്വര്‍ണ വില. ഏപ്രിലിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് ഇതായിരുന്നു. രണ്ടു മാസം കൊണ്ട് പവന് ഏകദേശം 3560 രൂപയാണ് വര്‍ധന.