തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. പവന് 360 രൂപ ഉയര്‍ന്നതോടെ വീണ്ടും സര്‍വകാല റെക്കോര്‍ഡിലേക്ക് എത്തി വില. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 48640 രൂപയാണ്‌സ്വര്‍ണ്ണവില ഇന്ന് 45 രൂപ ഗ്രാമിന് വര്‍ദ്ധിച്ച് 6080 രൂപയായി. അന്താരാഷ്ട്ര സ്വര്‍ണ്ണവില 2160 ഡോളറിലും, ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 82.94 ലും ആണ്. 24 കാരറ്റ് സ്വര്‍ണക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോ ഗ്രാമിന് 67.41 ലക്ഷം രൂപയാണ്.
അന്താരാഷ്ട്ര സ്വര്‍ണ്ണവില 2200 ഡോളര്‍ മറികടന്ന് 2300 ഡോളറിലേക്ക് എത്തുമെന്നുള്ള ഊഹാപോഹങ്ങള്‍ വന്‍തോതില്‍ നിക്ഷേപക താല്‍പര്യം കാട്ടുന്നതാണ് ഇപ്പോഴത്തെ വിലവര്‍ധനവിന് കാരണമാകുന്നത്. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ നിര്‍ണായക മീറ്റിംഗ് നാളെയാണ്. പലിശ നിരക്ക് എന്ന് കുറയ്ക്കുമെന്നതിന്റെ നിലപാട് നാളെ പ്രഖ്യാപിച്ചേക്കുമെന്നാണ് കരുതുന്നത്.