ബഡ്ജറ്റിന് മുന്നോടിയയായി സാമ്പത്തിക സർവ്വേ ഇന്ന് പാർലിമെന്റിൽ സമർപ്പിക്കും
കോവിഡിന് പ്രതിസന്ധിക്കു ഒരു വർഷത്തിന് ശേഷം കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ 2020-21 സാമ്പത്തിക സർവേ റിപ്പോർട്ട് ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും. കേന്ദ്ര ബജറ്റ് 2021 അവതരിപ്പിക്കുന്നതിന് രണ്ട് ദിവസം മുമ്പ് അവതരിപ്പിക്കുന്ന സാമ്പത്തിക സർവേ, സാമ്പത്തിക വർഷത്തിൽ രാജ്യത്തുടനീളമുള്ള വാർഷിക സാമ്പത്തിക വികസനത്തിന്റെ ഒരു സംഗ്രഹമാണ് നൽകുന്നത്. ബജറ്റ് സമ്മേളനത്തിന്റെ ഉദ്ഘാടന ദിവസമാണ് 2020-21 സാമ്പത്തിക സർവേ റിപ്പോർട്ട് അവതരിപ്പിക്കുന്നത്. അടിസ്ഥാന സൌകര്യങ്ങൾ, കാർഷിക, വ്യാവസായിക ഉൽപാദനം, തൊഴിൽ, കയറ്റുമതി, ഇറക്കുമതി, പണ വിതരണം, വിദേശനാണ്യ ശേഖരം എന്നിങ്ങനെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെയും ബജറ്റിനെയും സ്വാധീനിക്കുന്ന നിരവധി ഘടകങ്ങൾ വാർഷിക സർവേയിൽ വിശകലനം ചെയ്യും.