കോഴിക്കോട്: മികച്ച ബാല നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചില്ലെങ്കിലും ജനമനസുകളിലെ അവാര്‍ഡിന് അര്‍ഹ മാളികപ്പുറം സിനിമയിലെ മികച്ച അഭിനയം കാഴ്ച വച്ച ദേവനന്ദ തന്നെയായിരിക്കുമെന്ന് സന്തോഷ് പണ്ഡിറ്റ്. പണ്ഡിറ്റ് പ്രതികരിച്ചതിങ്ങനെ.
ജനകീയ അംഗീകാരത്തോളം വരില്ല മറ്റൊരു പുരസ്‌കാരവും....അവാര്‍ഡ് കിട്ടിയില്ലെങ്കിലും 'മാളികപ്പുറം' സിനിമ കണ്ട ലക്ഷ കണക്കിന് ആളുകളുടെ മനസ്സിലെ ഏറ്റവും മികച്ച ബാലനടി പുരസ്‌കാരം തീര്‍ച്ചയായും ദേവനന്ദ എന്ന കുട്ടിക്ക് ഉണ്ടാവും...ഒരു സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് എങ്കിലും കൊടുക്കാമായിരുന്നൂ..കൂടുതല്‍ ജനങ്ങളുടെ പ്രീതിയാണ് ജനപ്രീതി.. കൊച്ചു കുട്ടികള്‍ പോലും തകര്‍ത്തഭിനയിച്ച ചിത്രം ആയിരുന്നു 'മാളികപ്പുറം'..അതിനുള്ള അവാര്‍ഡ് ജനങ്ങള്‍ അപ്പോഴേ തിയേറ്ററുകളില്‍ നല്‍കി കഴിഞ്ഞ്..വര്‍ത്തമാന കേരളത്തില്‍ ഈ സിനിമയ്‌ക്കോ ഇതിലെ അഭിനേതാക്കള്‍ക്കോ ഒരു അവാര്‍ഡ് നിങള്‍ ആരെങ്കിലും പ്രതീക്ഷിച്ചിരുന്നോ ?എന്തൊക്കെ ആയാലും, സംസ്ഥാന അവാര്‍ഡ് നേടിയ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍..(വാല്‍കഷ്ണം.. എന്റെ മനസ്സില്‍ മികച്ച ബാലതരം ദേവനന്ദ -യും മികച്ച ജനപ്രീതി നേടിയ സിനിമ 'മാളികപ്പുറ'വും ആണ്.....സംസ്ഥാന അവാര്‍ഡ് ആ സിനിമക്ക് കിട്ടില്ലെന്ന് നേരത്തെ തോന്നിയിരുന്നു..)