സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വർധനവ്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 240 രൂപ കൂടി 35,600 ആയി. ഗ്രാം വില 30 രൂപ ഉയര്‍ന്ന് 4450ല്‍ എത്തി.
ഏതാനും ദിവസമായി സ്വര്‍ണ വില ഇടിവാണ് രേഖപ്പെടുത്തിയത്. ബുധനാഴ്ച 35,440 ആയിരുന്ന പവന്‍ വില പിറ്റേന്ന് 35,360 ആയി. ഇന്നലെ വില മാറ്റമില്ലാതെ തുടര്‍ന്നു.
വരും ദിവസങ്ങളിലും സ്വര്‍ണ വില സ്ഥിരത പ്രകടിപ്പിക്കാനിടയില്ലെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.