ഓയോയില്‍ നിക്ഷേപത്തിന് ഒരുങ്ങാന്‍ മൈക്രോസോഫ്റ്റ് തയാറെടുക്കുന്നു
മുംബൈ: ഇന്ത്യന്‍ ബജറ്റ് ഹോട്ടല്‍ ശ്യംഖലയായ ഓയോയില്‍ മൈക്രോസോഫ്റ്റ് നിക്ഷേപത്തിനൊരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്ന് ബന്ധപ്പെട്ട വൃ്ത്തങ്ങള്‍ അറിയിച്ചു. അതേസമയം എത്ര കോടി രൂപയുടെ കരാറാണെന്ന് വ്യക്തമായിട്ടില്ല.
മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സേവനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയാവുന്ന തരത്തിലേക്ക് ഓയോ- മൈക്രോ സോഫ്റ്റ് കരാര്‍ മാറുമെന്നാണ് വിലയിരുത്തല്‍.
അതേസമയം, ഒയോയില്‍ നിന്നും മൈക്രോസോഫ്റ്റില്‍ നിന്നും ഇത് സംബന്ധിച്ച പ്രതികരണങ്ങള്‍ വന്നിട്ടില്ല. ആഗോള തലത്തില്‍ 660 ദശലക്ഷം ഡോളറിന്റെ വായ്പാ സഹായം ഒയോ തേടിയിരുന്നു. ഇന്ത്യയ്ക്ക് പുറമേ അമേരിക്ക, യൂറോപ്പ്, ദക്ഷിണേഷ്യയിലേക്കും നിലവിലുള്ള പ്രതിസന്ധി കാലത്തും അല്‍പ്പം ആശ്വാസകരമായിട്ടുണ്ട്.
ആഗോളതലത്തില്‍ കൊവിഡ് വാക്‌സിനേഷന്‍ നടപടികള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ യാത്രാ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുമെന്ന പ്രതീക്ഷയിലാണെന്ന് ഓയോ സ്ഥാപകനും സിഒയുമായ റിതേഷ് അഗര്‍വാള്‍ പറഞ്ഞു. അടുത്ത വേനല്‍ക്കാലത്ത് യൂറോപ്പിലേക്കുള്ള പ്രതിദിന ബുക്കിംഗ് ഇരട്ടിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.