ലിവിംഗ് ടുഗെദര്‍ കുറ്റമല്ല;  പ്രായപൂര്‍ത്തിയായവര്‍ക്ക് വിവാഹം  കഴിക്കാതെ ഒരുമിച്ച് ജിവിക്കാമെന്ന് ഹൈക്കോടതി 


ദില്ലി: ലിവിംഗ് ടുഗെദര്‍ കുറ്റകരമല്ലെന്ന് പഞ്ചാബ് ഹൈക്കോടതി വിധി. പ്രായപൂര്‍ത്തിയായവര്‍ വിവാഹം കഴിക്കാതെ  ഒന്നിച്ചു ജീവിക്കുന്നതില്‍  കുറ്റകരമായി ഒന്നുമില്ല എന്ന് കോടതി വ്യക്തമാക്കി. ലിവീംഗ് ടുഗെദര്‍ എല്ലാവര്‍ക്കും അംഗീകരിക്കാന്‍ കഴിയില്ലായിരിക്കും. എന്നാല്‍ ഇത് കുറ്റകരമല്ലെന്ന്  കോടതി നിരീക്ഷിച്ചു. ജയശ്രീ ഠാക്കൂര്‍ അധ്യക്ഷയായ ബഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

 പ്രായപൂര്‍ത്തിയായ സ്ത്രീയും പുരുഷനും ലിവിംഗ് ടുഗെദറിലാണെന്നും സ്ത്രീയുടെ കുടുംബത്തില്‍ നിന്ന് ഭീഷണിയുണ്ടെന്നും ഇതിനാല്‍ ഒരുമിച്ചു ജീവിക്കാന്‍ സുരക്ഷ നല്‍കണമെന്നുമാവശ്യപ്പെട്ട് 22 വയസുകാരിയായ സ്ത്രീയും19 വയസുകാരനുമാണ് കോടതിയെ സമീപിച്ചത്. പുരുഷന് വിവാഹ പ്രായമാകുന്ന 21 വയസുവരെ തങ്ങള്‍ക്ക് ഒരുമിച്ച് ജിവക്കണമെന്നതായിരുന്നു ഇവരുടെ ആവശ്യം.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media