ദില്ലി: റിപ്പോ നിരക്ക് 6.5 ശതമാനത്തില്‍ തുടരുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ദ്വൈമാസ പണ നയ യോഗത്തിനു ശേഷം റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്താന്‍ എംപിസി തീരുമാനിച്ചതായി ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്തദാസ് അറിയിച്ചു
റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുന്നതോടു കൂടി ഇത് ഭവനവായ്പയിലും മറ്റ് ഇഎംഐകളിലും സ്വാധീനം ചെലുത്താന്‍ സാധ്യതയില്ല.ഇത് നാലാം തവണയാണ് ആര്‍ബിഐയുടെ എംപിസി റിപ്പോ നിരക്കില്‍ മാറ്റം വരുത്താത്തത്. ആര്‍ബിഐ മറ്റ് ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പയുടെ പലിശയാണ് റിപ്പോ നിരക്ക്.
2023 ഫെബ്രുവരിയില്‍ ആര്‍ബിഐ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് വര്‍ദ്ധിപ്പിച്ചിരുന്നു. 2022 ഡിസംബറില്‍, 35 ബിപിഎസ് വര്‍ദ്ധനവും 2022 ജൂണ്‍, ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിലെ മൂന്ന് മീറ്റിംഗുകളില്‍ 50 ബിപിഎസ് വീതവും റിപ്പോ വര്‍ദ്ധിപ്പിച്ചിരുന്നു. അതായത്, കഴിഞ്ഞ വര്‍ഷം മെയ് മുതല്‍, ആര്‍ബിഐ തുടര്‍ച്ചയായി ആറ് തവണ റിപ്പോ നിരക്ക് വര്‍ദ്ധിപ്പിച്ചിരുന്നു. 2023 ഫെബ്രുവരി വരെ മൊത്തം 250 ബിപിഎസ് പോയിന്റാണ് ആര്‍ബിഐ ഉയര്‍ത്തിയത്. ഇതോടെ റിപ്പോ നിരക്ക് 4 ശതമാനത്തില്‍ നിന്ന് നാല് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 6.50 ശതമാനത്തിലേക്ക് ഉയര്‍ന്നു. ആഗോള തലത്തില്‍ മറ്റ് സെന്‍ട്രല്‍ ബാങ്കുകള്‍ക്ക് അനുസൃതമായി, കഴിഞ്ഞ സാമ്പത്തിക വര്‍ഷം മുതല്‍ ആര്‍ബിഐക്ക് നിരക്ക് വര്‍ധിപ്പിക്കേണ്ടതായി വന്നിട്ടുണ്ട്. പണപ്പെരുപ്പമായിരുന്നു നിരക്ക് ഉയര്‍ത്താനുള്ള പ്രധാന കാരണം.
2024 സാമ്പത്തിക വര്‍ഷത്തില്‍ പണപ്പെരുപ്പം മിതമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഭൗമരാഷ്ട്രീയ പിരിമുറുക്കം, ആഗോള സാമ്പത്തിക വിപണിയിലെ ചാഞ്ചാട്ടം, എണ്ണ ഇതര ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റം എന്നിവ പ്രതിസന്ധി സൃഷ്ടിച്ചേക്കാം. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്ക് ആവശ്യമായ നയങ്ങള്‍ രൂപീകരിക്കുകയാണ് ആര്‍ബിഐയുടെ മോണിറ്ററി പോളിസി അതിനാല്‍ സെന്‍ട്രല്‍ ബാങ്കിന്റെയും നിര്‍ണായ യോ?ഗങ്ങളിലൊന്നാണ് മോണിറ്ററി പോളിസി യോഗങ്ങള്‍.