കോഴിക്കോട്: കാലിക്കറ്റ് ഇന്നവേഷന്‍ ആന്റ് ടെക്‌നോളജി ഇനിഷ്യേറ്റീവിന്റെ ആഭിമുഖ്യത്തില്‍ കേരള ടെക്‌നോളജി എക്‌സ്‌പോ (കെടിഎക്‌സ്) 2025 അടുത്ത വര്‍ഷം ഫെബ്രുവരി 20 മുതല്‍ 22 വരെ കാലിക്കറ്റ് ട്രേഡ് സെന്ററില്‍ നടക്കും. കെടിഎക്‌സിന്റെ രണ്ടാം പതിപ്പാണിത്. കോഴിക്കോടിനെ ഐടി ഹബ്ബായി വളര്‍ത്തിയെടുക്കുക കൂടുതല്‍ നിക്ഷേപകരെയും സംരഭകരെയും കോഴിക്കോട്ടേക്ക് കൊണ്ടുവരിക അതുവഴി പ്രാദേശികമായ തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കുക എന്നിവയാണ് കെ.ടിഎക്‌സ് ലക്ഷ്യം വയ്ക്കുന്നത്. നിലവില്‍ കോഴിക്കോട്ട് 200ലേറെ ഐടി കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇക്കാര്യം കെടിഎക്‌സില്‍ എത്തുന്ന സംരഭകരെയും ഡെലിഗേറ്റ്‌സിനെയും ബോധ്യപ്പെടുത്തി കോഴിക്കോട് ഐടി വ്യവസായത്തിന് വളക്കൂറുള്ള മണ്ണാണെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യും.
6000 ഗെലിഗേറ്റ്‌സും 9000 സന്ദര്‍ശകരും 2024ലെ കെടിഎക്‌സില്‍ പങ്കെടുത്തിരുന്നു. ഈ വര്‍ഷം ഇതിലും വിപുലമായാണ് കെ.ടിഎക്‌സ് വിഭാവനം ചെയ്യുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ മെബബൂബ് എം.എ, അജയന്‍ കെ.ആനാട്, അരുണ്‍ കുമാര്‍ .കെ, അനില്‍ ബാലന്‍, ഹസീബ് അഹമ്മദ്, വിവേക് നായര്‍, അഖില്‍ കൃഷ്ണ എന്നിവര്‍ പങ്കെടുത്തു.