മുഹമ്മദ് അഫ്‌നാന്‍ എസിവൈഎയുടെ
ഇന്ത്യന്‍ പ്രതിനിധി
കോഴിക്കോട്: അര്‍ക്കേഷ്യ കമ്മറ്റി ഓഫ് യംഗ് ആര്‍ക്കിടെക്റ്റ്‌സിന്റെ (ACYA) ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധിയായി കോഴിക്കോട്ടുകാരനായ യുവ ആര്‍ക്കിടെക്റ്റ് മുഹമ്മദ് അഫ്‌നാന്‍ തെരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് ആസ്ഥാനമായുള്ള വാസ്തു വിദ്യാ സ്ഥാപനമായ ഹമ്മിംഗ് ട്രീയുടെ പ്രിന്‍സിപ്പല്‍ അര്‍ക്കിടെക്റ്റാണ്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അര്‍ക്കിടെക്റ്റ്‌സ് (ഐഐഎ) കോഴിക്കോട് സെന്ററിന്റെ ജോയന്റ് സെക്രട്ടറി കൂടിയാണ് മുഹമ്മദ് അഫ്‌നാന്‍.
ഏഷ്യയിലെ ആര്‍ക്കിടെക്റ്റുകളുടെ സംഘടനയായ അര്‍ക്കേഷ്യയുടെ ( ARCASIA) യൂത്ത് വിംഗാണ് എസിവൈഎ. 21 ഏഷ്യന്‍ രാജ്യങ്ങളിലെ ആര്‍ക്കിടെക്റ്റുകള്‍ ഉള്‍ക്കൊള്ളുന്ന സംഘടനയാണ് അര്‍ക്കേഷ്യ.ഏഷ്യയിലെ വാസ്തു വിദ്യാ വൈവിധ്യങ്ങളെക്കുറിച്ചുള്ള പഠനം, രാജ്യാന്തര തലത്തിലുള്ള ആര്‍ക്കിടെക്റ്റുകളുടെ ഒത്തു ചേരല്‍, അതുവഴി സഹകരിച്ചുള്ള പ്രവര്‍ത്തനം, വാസ്തു വിദ്യയെക്കുറിച്ചുള്ള ഗവേഷണം, ഈ മേഖലയിലെ അറിവു പങ്കിടല്‍ എന്നിവയാണ് അര്‍ക്കേഷ്യ കമ്മറ്റി ഓഫ് യംഗ് അര്‍ക്കിടെക്റ്റ്‌സിന്റെ (ACYA) ലക്ഷ്യം.