ആമസോണ്‍, ഫ്‌ലിപ്കാര്‍ട് കമ്പനികളുടെ ഓഫീസുകളില്‍ ഇ ഡി റെയ്ഡ്; ദില്ലിയടക്കം 19 ഇടത്ത് ഒരുമിച്ച് പരിശോധന
 


ദില്ലി: ഇ-കൊമേഴ്സ് കമ്പനികളുടെ ഓഫീസുകളില്‍ ഇ ഡി റെയ്ഡ്. ആമസോണ്‍, ഫ്‌ലിപ്കാര്‍ട് എന്നിവയുടെ വിവിധ നഗരങ്ങളിലെ ഓഫീസുകളിലാണ് പരിശോധന. വിദേശനാണ്യ വിനിമയ ചട്ടത്തിന്റെ ലംഘനം ആരോപിച്ചാണ് നടപടി. ദില്ലി, മുംബൈ, ഗുരുഗ്രാം, ഹൈദരാബാദ്, ബെംഗളൂരു തുടങ്ങി 19 ഇടങ്ങളിലാണ് പരിശോധന നടത്തിയത്.

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ വിദേശനാണ്യ വിനിമയ നിയമത്തിന്റെ (ഫെമ) ലംഘനം നടന്നതായി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് അന്വേഷണ ഏജന്‍സി വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചു. ആമസോണും ഫ്‌ലിപ്കാര്‍ട്ടും തങ്ങളുടെ പ്ലാറ്റ്ഫോമുകളില്‍ തിരഞ്ഞെടുത്ത വില്‍പ്പനക്കാരെ മുന്‍നിര്‍ത്തി മത്സര വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് കോമ്പറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ നേരത്തെ കണ്ടെത്തിയിരുന്നു. രാജ്യത്തെ വ്യാപാരി സമൂഹം ഇ-കൊമേഴ്‌സ് കമ്പനികള്‍ക്കെതിരെ പലപ്പോഴായി രംഗത്ത് വന്നിരുന്നു. ഇ-കൊമേഴ്‌സ് കമ്പനികള്‍ സാധനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് നല്‍കുന്നതിനെ എതിര്‍ത്താണ് റീടെയ്ല്‍ വ്യാപാരികള്‍ കേന്ദ്ര സര്‍ക്കാരിനടക്കം പരാതി നല്‍കിയത്. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media