ബജറ്റ് ദിനത്തിൽ ഓഹരി വിപണി കുതിപ്പിൽ
ഇന്ത്യൻ സൂചികകൾ നേട്ടത്തിൽ വ്യാപാരം ആരംഭിച്ചു. നിഫ്റ്റി 13,700ന് മുകളിലേയ്ക്ക് ഉയർന്നു. കേന്ദ്രമന്ത്രി നിർമല സീതാരാമൻ ഇന്ന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. രാവിലെ 09:16ന് സെൻസെക്സ് 388.62 പോയിൻറ് അഥവാ 0.84 ശതമാനം ഉയർന്ന് 46674.39 ൽ എത്തി. നിഫ്റ്റി 101.90 പോയിൻറ് അഥവാ 0.75 ശതമാനം ഉയർന്ന് 13736.50 ൽ എത്തി. ഏകദേശം 913 ഓഹരികൾ ഇന്ന് മുന്നേറി, 347 ഓഹരികൾ ഇടിഞ്ഞു, 74 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു
എൻഎസ്‌ഇ പ്ലാറ്റ്‌ഫോമിൽ, നിഫ്റ്റി ഐടിയും ഫാർമയും ഒഴികെ എല്ലാ ഉപ സൂചികകളും നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. നിഫ്റ്റി പ്രൈവറ്റ് ബാങ്കും റിയൽറ്റി സൂചികകളും 1.50 ശതമാനം വരെ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്.30 ഓഹരികളുള്ള ബിഎസ്‌ഇ സൂചിക പിന്നീട് 407 പോയിൻറ് അഥവാ 0.88 ശതമാനം ഉയർന്ന് 46,692 ലെത്തി. വിശാലമായ എൻഎസ്‌ഇ നിഫ്റ്റി 124 പോയിൻറ് അഥവാ 0.91 ശതമാനം ഉയർന്ന് 13,759 ലെത്തി. ഇൻഡസ് ഇൻഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടൈറ്റൻ, എച്ച്ഡിഎഫ്സി, ബജാജ് ഫിനാൻസ്, ബജാജ് ഫിൻസെർവ് എന്നിവയാണ് ബിഎസ്‌ഇ പായ്ക്കിലെ ഏറ്റവും മികച്ച നേട്ടം കൈവരിക്കുന്ന ഓഹരികൾ. സെൻസെക്സ് ഓഹരികൾ 3.63 ശതമാനം ഉയർന്നു