ഐഎസ്ആര്‍ഒയോട് നേക്കുകൂലി; തങ്ങള്‍ക്ക് പങ്കില്ല - സിഐടിയു
തിരുവനന്തപുരം: ഐഎസ്ആര്‍ഓയ്ക്കായി എത്തിച്ച ഭീമന്‍ ഉപകരണം ഇറക്കാന്‍ നോക്കുകൂലി ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് സിഐടിയു. സംഘടനയ്ക്ക് ഈ വിവാദത്തില്‍ പങ്കില്ലെന്നും എന്നാല്‍ ചില മാധ്യമങ്ങള്‍ സിഐടിയുവിനെ മനഃപൂര്‍വം പഴിചാരാന്‍ ശ്രമിക്കുകയാണെന്നും സിഐടിയു വ്യക്തമാക്കി. സിഐടിയു ജില്ലാ പ്രസിഡന്റ് ആര്‍ രാമുവും സെക്രട്ടറി സി ജയന്‍ ബാബുവുമാണ് ഇക്കാര്യം വ്യക്തമാക്കിയത്.